ശരീരഭാരം കുറയ്ക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും. പലരും ശാസ്ത്രീയമല്ലാത്ത പല ഡയറ് പ്ലാനുകളും പിന്തുടർന്ന് ആരോഗ്യം നശിപ്പിക്കാറുമുണ്ട്. എന്നാൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയാക്കിയ ഉല്പന്നമാണ് iSlim Flat Tummies. iSlim ഉപയോഗിക്കുന്നവർക്ക് കഴിക്കാവുന്ന ഒരു Healthy Salad ഉണ്ടാക്കുന്നത് എങ്ങനെ എന്നുനോക്കാം.
വേണ്ട ചേരുവകൾ
ക്യാരറ്റ് - 1 എണ്ണം
ബീറ്റ്റൂട്ട് - 1 എണ്ണം
വെള്ളരിക്ക - 1 എണ്ണം
സവാള -1 എണ്ണം
കുരുമുളക് -1 സ്പൂൺ
വേവിച്ച നിലക്കടല - 2 കപ്പ്
മല്ലിയില - 2 സ്പൂൺ
കുരുമുളക് പൊടി - 1 സ്പൂൺ
നാരങ്ങാനീര് - അര സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നിലക്കടല വേവിച്ച് വയ്ക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, ക്യാരറ്റ് , വെള്ളരിക്ക, സവാള, കുരുമുളക്, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. വേണമെങ്കിൽ ഒലിവ് ഓയിൽ കൂടെ ചേർക്കാം. ഹെൽത്തി സാലഡ് തയ്യാറായി.


Comments