നിലക്കടലയോ ബദാമോ ; ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

 


ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് നട്സ്. നിലക്കടലയും ബദാമും ഭാരം കുറയ്ക്കുന്നതിനായി കഴിക്കാറുണ്ട്. എന്നാൽ, ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ നല്ലത്? ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ എന്നിവ കൂടുതലാണ്. ഇത് കൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കുന്നതിനും, ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും.

പ്രതിദിനം ഏകദേശം 10–100 ഗ്രാം ബദാം പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താനും ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താനും സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബദാം ഉപഭോഗം മൊത്തം കൊളസ്ട്രോൾ, "മോശം" എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുകയും "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമെ, ബദാമിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

100 ഗ്രാം നിലക്കടലയിൽ ഏകദേശം 23 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം നാരുകൾ, ഏകദേശം 166 കലോറി എന്നിവ അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ ഫോളേറ്റ്, നിയാസിൻ എന്നിവയുൾപ്പെടെയുള്ള ബി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനും ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. 100 ഗ്രാം ബദാമിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബദാമിൽ 100 ​​ഗ്രാമിന് 10.8 ഗ്രാം എന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവയിൽ ഔൺസിന് ഏകദേശം 170 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
Read Similar Article:  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.

രണ്ട് നട്സുകളും ഗുണം ചെയ്യുമെങ്കിലും ബദാമിലെ ഉയർന്ന നാരുകളുടെ അളവ് കാരണം വയറു നിറയുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു, അതേസമയം നിലക്കടല പേശികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ബദാമും നിലക്കടലയും വളരെ ഫലപ്രദമാണ്. ഉയർന്ന പ്രോട്ടീൻ ലഭിക്കുന്നതിന് നിലക്കടല മികച്ചൊരു ഭക്ഷണമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. മറുവശത്ത്, നാരുകളുടെ അളവ് വർദ്ധിപ്പിക്കാനും ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കാനും ബദാം അനുയോജ്യമാണ്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള അസ്ഥികളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
Must Read:  ശരീരഭാരം അത്ര എളുപ്പത്തിൽ കുറയ്ക്കാൻ പറ്റുമോ?


Comments