വേണ്ട ചേരുവകൾ...
മത്തങ്ങ: 1 കിലോ (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ്: 1 എണ്ണം
ഉള്ളി: 1 എണ്ണം
വെളുത്തുള്ളി; 2 വലിയ അല്ലി
ഒലിവ് ഓയിൽ: 1 ടീസ്പൂൺ
മല്ലി: 1 ടീസ്പൂൺ
ഉപ്പ്: 1/2 ടീസ്പൂൺ
കുരുമുളക്: 1/4 ടീസ്പൂൺ
ചൂട് വെള്ളം: 5 കപ്പ്
തയ്യാറാക്കുന്ന വിധം...
ഒരു വലിയ സൂപ്പ് പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കുക. ഇതിലേ്ക്ക് ഉള്ളി, വെളുത്തുള്ളി എന്നിവ പാത്രത്തിൽ ചേർത്ത് 5 മിനിറ്റ് വഴറ്റുക. ഇവ നന്നായി സോഫ്റ്റാകുന്നത് വരെ വഴറ്റണം. അതിന് ശേഷം മത്തങ്ങ, ഉരുളക്കിഴങ്ങ്, മല്ലി, ഉപ്പ്, കുരുമുളക് എന്നിവ പാത്രത്തിൽ ചേർക്കുക. പിന്നീട്, ചൂട് വെള്ളം ചേർത്ത് തിളപ്പിക്കുക. തീ കുറച്ച് 30 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ മത്തങ്ങയും ഉരുളക്കിഴങ്ങും മൃദുവാകുന്നതുവരെ വേവിച്ചാലും മതി. ഇവ നന്നായി വെന്ത് കഴിയുമ്പോൾ മിക്‌സിയിൽ അടിച്ച് പേസ്റ്റ് പരുവത്തിലാക്കിയതിന് ശേഷം വീണ്ടും പാത്രത്തിലേയ്ക്ക് ഒഴിച്ച് ചൂടാക്കാം. ആവശ്യമെങ്കിൽ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് രുചി നോക്കുക. ചൂടോടെ വിളമ്പാവുന്നതാണ്.
Read Similar Article: ശരീരഭാരം അത്ര എളുപ്പത്തിൽ കുറയ്ക്കാൻ പറ്റുമോ?
Comments