അസഹ്യമായ ദാഹവും മൂത്രത്തിന് കടും മഞ്ഞ നിറവും; ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്! Unbearable thirst and dark yellow urine; Don't take these symptoms lightly!

കണ്ടെത്താൻ വൈകുകയും സമയത്തിന് ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ സങ്കീര്‍ണമാവുകയും രോഗിയുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുന്നൊരു രോഗമാണ് ക്യാൻസര്‍. ധാരാളം കേസുകളില്‍ ക്യാൻസര്‍ കണ്ടെത്താൻ സമയമെടുത്തിട്ടുള്ളതിനാലാണ് ചികിത്സ വൈകുകയും രോഗി അപകടത്തിലാവുകയും ചെയ്തിട്ടുള്ളത്.

നമ്മെ ബാധിക്കുന്ന അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ എല്ലാം സൂചനകള്‍ പലപ്പോഴും നമ്മുടെ ശരീരം തന്നെ നേരത്തെ പ്രകടമാക്കി തുടങ്ങിയിട്ടുണ്ടാകും. എന്നാല്‍ മിക്കവരും ഇത്തരത്തില്‍ ശരീരം നല്‍കുന്ന സൂചനകളെ സമയത്തിന് തിരിച്ചറിയുകയോ അതിനെ പിന്തുടര്‍ന്ന് വേണ്ട പരിശോധനകള്‍ നടത്തുകയോ ഒന്നും ചെയ്യാറില്ല എന്നതാണ് സത്യം.

ഇത്തരത്തില്‍ കണ്ടെത്താൻ വൈകുകയും സമയത്തിന് ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ സങ്കീര്‍ണമാവുകയും രോഗിയുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുന്നൊരു രോഗമാണ് ക്യാൻസര്‍. ധാരാളം കേസുകളില്‍ ക്യാൻസര്‍ കണ്ടെത്താൻ സമയമെടുത്തിട്ടുള്ളതിനാലാണ് ചികിത്സ വൈകുകയും രോഗി അപകടത്തിലാവുകയും ചെയ്തിട്ടുള്ളത്. 

ഏത് അര്‍ബുദമാണെങ്കിലും ഓരോ വ്യക്തിയിലും പ്രകടമാകുന്ന ലക്ഷണങ്ങള്‍, ഇത് എപ്പോള്‍ പ്രകടമാകുന്നു എന്നതിലെല്ലാം ഏറ്റക്കുറച്ചിലുകള്‍ കാണാം. ലോകത്ത് തന്നെ ക്യാൻസര്‍ മൂലം മരിക്കുന്നവരില്‍ നാലാം സ്ഥാനത്താണ് പാൻക്രിയാറ്റിക് ക്യാൻസര്‍. പാൻക്രിയാസ് എന്ന അവയവത്തെ ബാധിക്കുന്ന അര്‍ബുദമാണിത്. 

ഇന്ത്യയില്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ പാൻക്രിയാറ്റിക് ക്യാൻസര്‍ തോത് കുറവാണെങ്കിലും ഇത് ബാധിച്ച് മരണം സംഭവിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതല്‍ തന്നെയാണ്. ഇപ്പോഴിതാ ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയൊരു പഠനം പറയുന്നത് കേള്‍ക്കൂ.

പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ സൂചനയായി ഒരു വിഭാഗം രോഗികളില്‍ രണ്ട് ലക്ഷണങ്ങള്‍ നേരത്തെ തന്നെ കാണാമെന്നാണ് ഇവര്‍ പറയുന്നത്. ഒന്ന് അസഹ്യമായ ദാഹവും രണ്ട്- മൂത്രത്തിന്‍റെ കടും മഞ്ഞ നിറവും. ഇവ രണ്ടും പാൻക്രിയാറ്റിക് ക്യാൻസറുകളില്‍ രോഗികളില്‍ നിര്‍ബന്ധമായും കാണുമെന്നല്ല. പക്ഷേ പലരിലും കാണാം, അത് രോഗം നേരത്തെ കണ്ടെത്തുന്നതിന് ഉപകരിക്കുകയും ചെയ്യും എന്നാണ് പഠനം വിശദീകരിക്കുന്നത്. 

സാധാരണഗതിയില്‍ മറ്റ് ലക്ഷണങ്ങള്‍ പ്രകടമായി രോഗം സ്ഥിരീകരിക്കുന്ന സമയത്തിന്‍റെ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തന്നെ രോഗിയില്‍ ഈ രണ്ട് ലക്ഷണങ്ങള്‍ കാണാമെന്നും അതിനാല്‍ തന്നെ ചികിത്സയിലൂടെ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത ഏറെ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.




Comments