![]() |
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഓട്സ്. ഓട്സിന് പകരം ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഉത്തമഭക്ഷണമാണ് ക്വിനോവ. ആരോഗ്യഗുണങ്ങളിൽ പേരുകേട്ടതാണ് ഈ വിത്തുകൾ. നല്ലൊരു ഗ്ലൂട്ടൻ ഫ്രീ ഭക്ഷണമായും ക്വിനോവ ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് കഴിക്കുന്നത് നല്ലതാണ്.
തെക്കേ അമേരിക്കയിൽ നിന്നാണ് ഉത്ഭവം. ലോകമെമ്പാടും ഇന്ന് ക്വിനോവ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ. പ്രോട്ടീൻ, ഫൈബർ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച കലവറയാണിത്. ക്വിനോവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ലതാണ്. ഇതിലെ ക്വെർസെറ്റിൻ, കെംപ്ഫെറോൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ശരീരഭാരം കുറയ്ക്കാനും ക്വിനോവ ധൈര്യമായി കഴിയ്ക്കാം. ഗ്ലൈസമിക് സൂചിക വളരെ കുറവായ ഭക്ഷണമാണിത്. ക്വിനോവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ തടയുകയും ചെയ്യും. എന്നാൽ, ഇത്രയും ആരോഗ്യകരമായ ഈ ഭക്ഷണം ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമോ?.
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡയറ്റീഷ്യൻ ഡോ. അർച്ചന ബത്ര. ഇക്കാര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നതെന്നും അവർ ഹെൽത്ത് ഷോട്ട്സിനോട് പറയുന്നു.
നാരുകൾ കഴിക്കുന്നതിലെ വർധവ്
ഒരു കപ്പ് ക്വിനോവയിൽ ഏകദേശം അഞ്ച് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. സാധാരണ കുറഞ്ഞ അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ഒരാൾ പെട്ടെന്ന് ഇത് കഴിക്കുന്നത് വർധിപ്പിക്കുന്നത് ചിലപ്പോൾ മലബന്ധത്തിന് കാരണമാകാം. ഇതേ വിഷയം ഒരുപക്ഷേ ഗ്യാസിനും കാരണമായേക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാം
വെള്ളത്തിന്റെ കൂടെയാണ് ഫൈബർ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ ക്വിനോവ കഴിക്കുന്നത് കുടലിനെ ബാധിച്ചേക്കാം. ഇത് മലബന്ധത്തിനും കാരണമാകും. അതിനാൽ, നാരുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്.
സാപ്പോണിൻ(saponin) കുടലിൽ അസ്വസ്ഥതയുണ്ടാക്കാം
ക്വിനോവയിൽ അടങ്ങിയിട്ടുള്ള saponin ഒരുപക്ഷേ ദഹനനാളത്തിന്റെ പാളിയിൽ അസ്വസ്ഥതയുണ്ടാക്കുന്നതിന് കാരണമായേക്കാം. ക്വിനോവ നന്നായി കഴുകുന്നത് ഒരുപരിധി വരെ ഇത് തടയാൻ സഹായിക്കും.
ഇവ ശ്രദ്ധിക്കാം
- ചെറുതായി തുടങ്ങുക: രണ്ട്-മൂന്ന് ടേബിൾസ്‌പൂണിൽ തുടങ്ങി ക്രമേണ അളവ് വർധിപ്പിക്കുക.
- ധാരാളം വെള്ളം കുടിക്കുക: ഇത് നാരുകളെ ദഹനവ്യവസ്ഥയിലൂടെ സുഗമമായി നീങ്ങാൻ സഹായിക്കുന്നു.
- നന്നായി കഴുകുക: saponin നീക്കം ചെയ്യാൻ ക്വിനോവ എപ്പോഴും കഴുകി ഉപയോഗിക്കുക.
- പച്ചക്കറികളോ പ്രോട്ടീനോ ചേർക്കുക: പച്ചക്കറികൾ, ഗ്രിൽഡ് ചിക്കൻ, സൂപ്പുകൾ എന്നിവയ്ക്കൊപ്പം ക്വിനോവ കഴിക്കുക.
എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ഉത്പന്നമാണ് iSlim Flat Tummies Bar
ശരീരഭാരം കുറയ്ക്കാനുള്ള പോഷകാഹാര ബാറായ ISLIM FLAT TUMMIES, ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉപയോഗിക്കുമ്പോൾ ഫലപ്രദമാണ്. നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിദിനം ശരാശരി 2-2.5 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശരീരഭാരം കുറയ്ക്കാൻ ഒരു രഹസ്യവുമില്ല; സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി, iSlim എന്നിവ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രമാണ്. നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെപ്പോലെ തോന്നാൻ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കേണ്ടതില്ല; നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അത് ചെയ്യുക. പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു, അത് വളരെ മോശമായ രൂപത്തിലേക്ക് നയിക്കുന്നു. ഇപ്പോൾ മുതൽ iSlim ഉപയോഗിക്കാൻ ശ്രമിക്കുക!
ഒറ്റരാത്രികൊണ്ട് നിങ്ങളെ മെലിഞ്ഞതാക്കുന്ന ഒരു മാജിക് ഗുളികയല്ല iSlim Flat Tummies. ശരിയായ ഭക്ഷണക്രമവും വ്യായാമവും പൂരകമാകുമ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ ഉൽപ്പന്നമാണിത്. കൂടാതെ, നിങ്ങൾ ആഗ്രഹിക്കുന്ന വലുപ്പത്തിൽ എത്താൻ നിങ്ങളെ സഹായിക്കുന്ന ചില രഹസ്യ നുറുങ്ങുകളുണ്ട്.
* ഭക്ഷണം കഴിക്കുന്ന സമയം കുറയ്ക്കാൻ കഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും
* ആവശ്യത്തിന് ഉറങ്ങുന്നത് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും
* നിങ്ങളുടെ പ്ലേറ്റിൽ കൂടുതൽ പച്ചിലകൾ ഇടുന്നത് ടാർഗെറ്റുചെയ്‌ത ഭാരം എത്താൻ നിങ്ങളെ സഹായിക്കും
* കൂടുതൽ സൂപ്പ് വിശപ്പിനെ കുറയ്ക്കുന്നു
* നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന് ധാന്യങ്ങൾ തിരഞ്ഞെടുക്കാം
* ആരോഗ്യകരമായ ഭക്ഷണത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല
* പഞ്ചസാര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
* നിങ്ങളുടെ ഭാഗം നിയന്ത്രണം പരിശോധിക്കുക
* പ്രതിദിനം 100 കലോറി കത്തിക്കാൻ ശ്രമിക്കുക
ഇത്തരത്തിലൊരു ജീവിതശൈലിക്കൊപ്പം ISLIM ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തൂ . വീഡിയോ കാണുക
iSlim ഓൺലൈനായി ഓർഡർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് - +91 9562 98 2396
.jpeg)

.png)
Comments