വളരെക്കാലമായി, കരൾ ക്യാൻസർ പ്രായമായവരുടെ ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ സമീപകാലത്തെ ഡാറ്റ അനുസരിച്ച് യുവാക്കളിലും കരൾ ക്യാൻസർ കേസുകള്‍ കൂടുകയാണ്. ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, അമിത വണ്ണം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകൾ, മോശം ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നിവ പോലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണശീലങ്ങളെ പരിചയപ്പെടാം.
1. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം നാരുകൾ അടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക
വൈറ്റ് ബ്രെഡ്, പാസ്ത, ബേക്കറി ഭക്ഷണങ്ങള്‍ എന്നിവയിൽ നിന്നുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ശരീരത്തിൽ വേഗത്തിൽ പഞ്ചസാരയായി മാറുന്നു. ഇത് കരളിൽ കൊഴുപ്പ് നിക്ഷേപം വർദ്ധിപ്പിക്കുന്നു. ഓട്സ്, ബാർലി, തിന, തവിട്ട് അരി തുടങ്ങിയ ധാന്യങ്ങൾ ഇവയ്ക്ക് പകരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും, കരൾ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
2. ക്രൂസിഫറസ് പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
ബ്രൊക്കോളി, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളില്‍ വിറ്റാമിനുകൾ മാത്രമല്ല അടങ്ങിയിരിക്കുന്നത്. ഇവയിൽ സൾഫോറാഫെയ്ൻ, ഇൻഡോൾ-3-കാർബിനോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ കരളിനെ കാക്കാന്‍ ഗുണം ചെയ്യും.
3. കോഫി ഉപഭോഗം
നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് മിതമായ കാപ്പി ഉപഭോഗം കരൾ ക്യാൻസറിനും സിറോസിസിനും സാധ്യത കുറയ്ക്കുന്നു എന്നാണ്. കാപ്പിയിൽ ക്ലോറോജെനിക് ആസിഡും ഡൈറ്റെർപീനുകളും അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ വീക്കം കുറയ്ക്കുന്നു.
4. ബെറികളും ചെറികളും കഴിക്കാം
ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, ചെറി പഴം എന്നിവയിൽ പോളിഫെനോളുകളും ആന്തോസയാനിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇവ കരൾ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.
5. ഗ്രീൻ ടീ
മധുര പാനീയങ്ങളും സോഡകളും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമ്പോൾ, ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് കരൾ ക്യാൻസറിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
6. ഒമേഗ-3 ഫാറ്റി ആസിഡ്
ട്രാൻസ് ഫാറ്റുകളും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കി ഫ്ളാക്സ് സീഡുകൾ, വാള്‍നട്സ്, എണ്ണമയമുള്ള മത്സ്യം തുടങ്ങിയ ഒമേഗ -3 സ്രോതസ്സുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. വെളുത്തുള്ളി, ഉള്ളി
വെളുത്തുള്ളിയിലും ഉള്ളിയിലും സൾഫർ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കരളിനെ സംരക്ഷിക്കാൻ ക്ലിനിക്കൽ പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഉത്പന്നമാണ് iPulse. ബെറികൾ ഉൾപ്പടെ 15 വത്യസ്ത പഴങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ മൈക്രോ & മാക്രോ പോഷകങ്ങൾ സമിന്യയിപ്പിച്ച Patent ലഭിച്ച ഉത്പന്നമാണ് iPulse. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.
Comments