സ്ത്രീകളിൽ ലൈംഗിക അസംതൃപ്തിയും ഉത്കണഠയും; അറിയാം അഞ്ച് ലൈംഗിക പ്രശ്ന‌ങ്ങൾ.

ഭക്ഷണവും പാർപ്പിടവുമൊക്കെ കഴിഞ്ഞാൽ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗികതയും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും. എന്നാൽ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തിൽ പോലും തുറന്നു സംസാരിക്കാൻ മടിക്കാറുണ്ട്. ഇത് മൂലം ഇത്തരം പ്രശ്നങ്ങൾ പലരും അറിയാതെയും പരിഹരിക്കപ്പെടാതെയും പോകും. ഇത് ലൈംഗിക അസംതൃപ്തിയിലേക്കും ഉത്കണ്ഠയിലേക്കും അനാവശ്യമായ മാനസിക സമ്മർദ്ദത്തിലേക്കുമെല്ലാം നയിക്കാം. സ്ത്രീകളിൽ 43 ശതമാനം പേരും ലൈംഗികമായ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകൾ പൊതുവേ നേരിടാറുള്ള അഞ്ച് ലൈംഗിക പ്രശ്‌നങ്ങൾ ഇനി പറയുന്നവയാണ്

1. കുറഞ്ഞ ലൈംഗിക തൃഷ്‌ണ.

പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് ലൈംഗികതയോടുള്ള താത്പര്യക്കുറവ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഈ കുറഞ്ഞ ലൈംഗിക തൃഷ്ണയ്ക്കു പിന്നിലുണ്ടാകാം. അവ കണ്ടെത്തി ചികിത്സിക്കേണ്ടത് സന്തുഷ്ടകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്.

2. ലൈംഗിക ഉണർവില്ലായ്മ.

പങ്കാളി എത്ര ശ്രമിച്ചാലും ലൈംഗികമായി ഉണരാത്ത പ്രശ്‌നം ചില സ്ത്രീകൾ അനുഭവിക്കാറുണ്ട്. ലൈംഗിക അവയവങ്ങളിലേക്കുള്ള ത്വരിത ഗതിയിലുള്ള രക്തയോട്ടമാണ് ഉണർവ് നൽകുന്നത്. ഏതെങ്കിലും കാരണത്താൽ ഈ രക്തയോട്ടം തടസ്സപ്പെടുന്നത് ലൈംഗിക ഉണർവില്ലായ്‌മയ്ക്ക് കാരണമാകാം. യോനിയിലേക്ക് ആവശ്യത്തിന് ലൂബ്രിക്കേഷൻ വരാതിരിക്കുന്നതും ഉണർവില്ലായ്മയുടെ കാരണങ്ങളിലൊന്നാണ്.

3. രതിമൂർച്ഛയുടെ അഭാവം.

ലൈംഗികബന്ധം പൂർണ്ണമായും ആസ്വാദ്യകരമാകുന്നത് രതിമൂർച്ഛ കൈവരിക്കാൻ സാധിക്കുമ്പോഴാണ്. എന്നാൽ ചില സ്ത്രീകൾക്ക് എത്ര ശ്രമിച്ചാലും ഈ രതിമൂർച്ഛയിലെത്താൻ സാധിച്ചെന്നു വരില്ല. ഓർഗാസ്മിക് ഡിസ്ഫങ്ഷൻ, അനോർഗാസ്‌മിയ എന്നെല്ലാം ഈ അവസ്ഥയെ വിളിക്കാമെന്ന് അനന്തപൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഒബ്സെട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ റസിഡന്റ്റ് ഡോ. സുജാത ദത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ചിലരിൽ വളരെ വൈകിയാകാം രതിമൂർച്ഛ ഉണ്ടാകുന്നത്. ഇത് പങ്കാളിയെയും നിരാശയിലാഴ്ത്താൻ കാരണമാകാം.

4. വജൈനിസ്മസ്.

യോനിയിലേക്കു ലിംഗം പ്രവേശിക്കുമ്പോൾ യോനിയിലെ പേശികൾ ചുരുങ്ങുന്ന അവസ്ഥയ്ക്കാണ് വജൈനിസ്മസ് എന്ന് പറയുന്നത്. ഇത് ലൈംഗിക ബന്ധം വേദനാജനകമാക്കും. ലൈംഗിക ബന്ധത്തോട് മൊത്തത്തിൽ ഭയമുണ്ടാക്കാൻ വജൈനിസ്മ‌സ് കാരണമാകാം.


5. ഡിസ്‌പറുണിയ.

വേദനാജനകമായ സംഭോഗത്തിനെയാണ് ഡിസ്‌പറൂണിയ എന്ന് വിളിക്കുന്നത്. മൂത്രനാളിയിലെ അണുബാധ, വജൈനിസ്മസ്, ഗർഭപാത്രത്തിന്റെ ആവരണം അതിന് പുറത്തേക്ക് വളരുന്ന എൻഡോമെട്രിയോസിസ് തുടങ്ങിയവ മൂലം ഡിസ്‌പറൂണിയ ഉണ്ടാകാം. ആവശ്യത്തിന് ലൂബ്രിക്കേഷനില്ലാതെ യോനി വരണ്ടിരിക്കുന്നതും ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഉത്കണ്ഠയും ഈ വേദനയ്ക്ക് പിന്നിലുണ്ടാകാം.

ലൈംഗിക പ്രശ്ന‌ങ്ങളുള്ളവർ ഇതിനെ കുറിച്ച് പങ്കാളിയോടോ വിശ്വാസമുള്ള മറ്റുള്ളവരോടൊ സംസാരിക്കേണ്ടതും ഡോക്‌ടറിനെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതുമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള അവബോധം തെറ്റിദ്ധാരണകൾ അകറ്റാനും ശാസ്ത്രീയമായി ഇത്തരം വിഷയങ്ങളെ സമീപിക്കാനും സഹായിക്കുന്നതാണ്. 

മേല്പറഞ്ഞതിൽ പങ്കാളിയിൽ ലൈംഗിക ഉണർവില്ലായിമയുടെ കരണം ലൈംഗിക അവയവങ്ങളിലേക്കുള്ള ത്വരിത ഗതിയിലുള്ള രക്തയോട്ടം കുറയുന്നതാണ്. അതിനുള്ള ഉത്തമമായ ഒരു പരിഹരമാണ് കാപ്പി.. കൃത്യമായി പറഞ്ഞാൽ iCoffee. 

iCoffee ദാമ്പത്യപരമായ എല്ലാ പ്രശ്നങ്ങൾക്കും ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ്. എന്തുകൊണ്ടെന്നാൽ ഇതിലെ ഇൻഗ്രീഡിയൻസ് ആയ നായ്ക്കുരണ പരിപ്പ് പുരുഷ ലൈംഗിക ഹോർമോണായ  ടെസ്റ്റോസ്റ്റിറോൺ ലെവൽ ഗണ്യമായ രീതിയിൽ വർദ്ധിപ്പിക്കാനായി സഹായിക്കുന്നു. അതെ പോലെ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും നാഡിഞരമ്പുകൾ വികസിച്ചു രക്തയോട്ടം നല്ലരീതിയിൽ ആക്കുന്നതുകൊണ്ട്  ഊർജം തിരിച്ചു കിട്ടുന്നു.


Comments