40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കേസുകൾ കൂടുന്നു ; കാരണങ്ങൾ അറിയാം.

 എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോ​ഗമാണ് ക്യാൻസർ. അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്. സാധാരണ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറുകയും പെരുകുകയും വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അവ സംഭവിക്കുന്നത്.

ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കൂടി വരുന്നതായി വിദ​ഗ്ധർ പറയുന്നു. തെറ്റായ ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ, രോഗനിർണയം വൈകുന്നത് എന്നിവ കാരണം 40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കൂടുതലായി കാണപ്പെടുന്നു.

40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കേസുകൾ കൂടി വരുന്നുണ്ട്. ഈ പ്രവണത വളരെയധികം ആശങ്കാജനകമാണെന്ന് ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ആദിത്യ സരിൻ പറയുന്നു. ജനിതകശാസ്ത്രം ഇപ്പോഴും ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ക്യാൻസറിന് പ്രധാന പങ്ക് വഹിക്കുന്നതായി ഡോ. ​​സരിൻ പറയുന്നു.

ഉദാസീനമായ ശീലങ്ങൾ, വിട്ടുമാറാത്ത സമ്മർദ്ദം, ഹോർമോൺ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളുമായുള്ള വർദ്ധിച്ചുവരുന്ന സമ്പർക്കം, വർദ്ധിച്ചുവരുന്ന മലിനീകരണ തോത്, സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോ​ഗം എന്നിവയെല്ലാം ക്യാൻസർ സാധ്യത കൂട്ടുന്നതിന് കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രാരംഭ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കുമെന്ന് ഡോ. ആദിത്യ പറഞ്ഞു. ഇന്ന്, സ്തനാർബുദം, വൻകുടൽ ക്യാൻസർ, സെർവിക്കൽ ക്യാൻസർ, രക്താർബുദം എന്നിവ ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്നു. 40 വയസ്സിന് താഴെയുള്ളവരിലാണ് ഈ ക്യാൻസറുകൾ കൂടുതലായി പിടിപെടുന്നതെന്ന് ​ഡോ. ആദിത്യ സരിൻ പറഞ്ഞു. 

കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് ക്യാൻസർ പ്രതിരോധത്തിൽ പ്രധാനമെന്നും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമായി കാണരുതെന്നും ഡോ. ​​സരിൻ പറയുന്നു. 

ക്യാൻസർ  പ്രതിരോധത്തിന് ശീലമാക്കാൻ കഴിയുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഉല്പന്നമാണ് iPulse. കൂടുതൽ അറിയാൻ താഴെയുള്ള ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക. 


Comments