ഉറക്കക്കുറവ് അമിത വണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം.
ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. പല കാരണം കൊണ്ടും ഉറക്കം ലഭിക്കാതെ വരാം. ഇവയുടെ കൃത്യമായ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. കാരണം ഉറക്കക്കുറവ് അമിത വണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം.
ഇപ്പോഴിതാ ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് പുറത്തുവരുന്നത്. വെറും മൂന്ന് ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മൂന്ന് ദിവസത്തെ ഉറക്കക്കുറവ് പോലും യുവാക്കളിലും ആരോഗ്യകരമായ ശരീരമുള്ളവരിലും ഹൃദ്രോഗസാധ്യത കൂട്ടുമെന്നുമാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൊനാഥൻ സെഡെർനസ് പറയുന്നത്.
ഉറക്കം ലഭിക്കുന്നവരുടെയും ഉറക്കക്കുറവ് നേരിടുന്നവരുടെയും രക്തസാമ്പിളുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ചെറുപ്പത്തിലും ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുന്നതിലൂടെ ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നും ഗവേഷകർ പറയുന്നു.
Comments