ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതുപോലെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഇവ ഗുണം ചെയ്യും. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുന്നു. അത്തരത്തില്‍ ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചീര
ഫൈബര്‍ ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ ഇവയില്‍ കാര്‍ബോഹൈട്രേറ്റും കുറവുമാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, സി, കെ, അയേണ്‍, കാത്സ്യം തുടങ്ങിയവയും ചീരയില്‍ നിന്നും ലഭിക്കും.
2. ഓട്സ്
നാരുകളാല്‍ സമ്പന്നമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.
3. ബീറ്റ്റൂട്ട്
ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ക്യാരറ്റ്
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ എയും അടങ്ങിയ ഇവ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. വെണ്ടയ്ക്ക
നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
Similar Article: പ്രമേഹത്തെ നിയന്ത്രിക്കാൻ iCoffee എത്രത്തോളം ഫലപ്രദമാണ്?
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Comments