തടി കുറയ്ക്കാന്‍ ശ്രമിയിക്കുന്നവര്‍ക്ക് ചലഞ്ചാകുന്ന ഒന്നാണ് വിശപ്പ്. ഭയങ്കരമായി വിശന്നാല്‍ സകല നിയന്ത്രണവും വിട്ട് ഭക്ഷം കഴിച്ചു പോകും. ഭക്ഷണം കുറയ്ക്കാന്‍ പറ്റുന്നില്ല, വിശപ്പ് കുറയുന്നില്ല എന്നതൊക്കെയാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നം. വിശപ്പ് കുറയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും തടി കുറയ്ക്കുന്നതില്‍ ചലഞ്ചായി മാറുന്നതും വിശപ്പു തന്നെയാണ്. ഇത് കുറയാത്തതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം.
നമ്മുടെ ശരീരത്തില്‍ വിശപ്പുണ്ടാക്കുന്നത് ഗ്രെനിന്‍ എന്ന ഹോര്‍മോണാണ്. വിശപ്പു കുറയ്ക്കുന്നത് ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ്. ഗ്രെനിന്‍ കൂടുന്നതും ലെപ്റ്റിന്‍ കുറയുന്നതുമാണ് പ്രശ്‌നമാകുന്നത്. ഗ്രെനിന്‍ കൂടുമ്പോള്‍ വയറിനകത്ത് പരവേശവും അസ്വസ്ഥതയും ഉണ്ടാകും. ലെപ്റ്റിന്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വയര്‍ നിറയുന്നത് അറിയാതെ പോകും. അതായത് ചിലര്‍ക്ക് എത്ര കഴിച്ചാലും തൃപ്തി വരാത്ത അവസ്ഥയുണ്ടാകും, ആവശ്യത്തിന് ഭക്ഷണമായി എന്ന തോന്നല്‍ വരാതെ പോകും. അമിതമായി കഴിയ്ക്കും.
അമിതമായി വിശക്കാന്‍.
ചില പ്രത്യേക ആളുകള്‍ക്ക് ലെപ്റ്റിന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കില്ല. പ്രമേഹമുള്ളവര്‍ക്ക്, സ്‌ട്രെസുള്ളവര്‍ക്ക്, അമിതവണ്ണമുള്ളവര്‍ക്ക്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സുള്ളവര്‍ക്ക് എല്ലാം ലെപ്റ്റിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കില്ല. ഇതിനാല്‍ ഇത്തരക്കാര്‍ അമിതമായി കഴിയ്ക്കും. തടിയും കൂടും. ഇതിന് പരിഹാരമായി, അതായത് ലെപ്റ്റിന്‍ പ്രവര്‍ത്തനം ഫലപ്രദമായി നടത്താനുള്ള വഴി കണ്ടുപിടിയ്ക്കണം എന്നതാണ്. ഇതില്‍ ആദ്യം വേണ്ടത് ഭക്ഷണം കഴിയ്ക്കാന്‍ അമിതമായി വിശക്കാന്‍ ഇരിയ്ക്കരുത്. വിശപ്പില്ലെന്ന് പലരും ഭക്ഷണം വൈകിപ്പിയ്ക്കുന്നതിനുള്ള കാരണമായി പറയുന്നത് കാണാം. സമയത്തിന് കഴിയ്ക്കാതിരുന്നാല്‍ ലെപ്റ്റിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. കുറഞ്ഞ അളവില്‍ ഇടയ്ക്കിടെ കഴിയ്ക്കാം. അമിതമായി വിശക്കാന്‍ ഇരിയ്ക്കരുത്.
ഇതുപോലെ ചവച്ചരച്ച് കഴിയ്ക്കുക. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇതുപോലെ നല്ലതുപോലെ വിശന്നിരിയ്ക്കുന്ന സമയത്ത് നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളും വറുത്തവയും കിട്ടിയാല്‍ നാം കണ്ണില്ലാതെ കഴിയ്്ക്കും. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കുക. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ വീട്ടുകാരോടും ഇത്തരം കാര്യം പറയുന്നത് നല്ലതാണ്. ഇതുപോലെ വിശന്നിരിയ്ക്കുമ്പോള്‍ ജ്യൂസും മധുര പലഹാരങ്ങളും കഴിയ്ക്കരുത്. ഫ്രഷ് ജ്യൂസ് നല്ലതാണെന്ന് നാം കരുതും. വിശപ്പിനായി ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. കാരണം ഒരു ആപ്പിള്‍ കഴിച്ചാല്‍ വയര്‍ നിറയുമെങ്കില്‍ ജ്യൂസില്‍ രണ്ടു മൂന്ന് ആപ്പിളും ചിലപ്പോള്‍ മധുരവും ചേര്‍ക്കും.എന്നാലും വിശപ്പ് മുഴുവന്‍ മാറിയെന്ന് വരില്ല. ഇത് ശരീരത്തിലെത്തുന്നത് തടി കൂട്ടും. മധുരപലഹാരം കഴിയ്ക്കുന്നതും ഇതുപോലെ പഞ്ചസാരയാണ് ശരീരത്തില്‍ എത്തുന്നത്.
വല്ലാതെ ടെന്‍ഷനുള്ളപ്പോഴും.
വല്ലാതെ ടെന്‍ഷനുള്ളപ്പോഴും ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഈ സമയത്ത് ഗ്രെനിന്‍ കൂടും, ലെപ്റ്റിന്‍ കുറയും. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്, പ്രത്യേകിച്ചും വിശന്നിരിയ്ക്കുമ്പോള്‍ ആറു തവണ ബ്രീത്തിംഗ് വ്യായാമം ചെയ്ത ശേഷം മാത്രം ഭക്ഷണം കഴിയ്്ക്കുക. കഴിയുന്നത്ര വായു ഉള്ളിലേയ്‌ക്കെടുത്ത് അല്‍പനേരം ഉളളില്‍ പിടിച്ച് പിന്നീട് പതിയെ പുറത്തേക്ക് വിടുക. അതാണ് ഒരു സൈക്കിള്‍. ഇതുപോലെ 6 തവണ ചെയ്യാം. ഇത് ആമാശയ ഭിത്തിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കും. ഇതുപോലെ രാത്രി കൂടുതല്‍ നേരം ഉണര്‍ന്നിരുന്നാല്‍ തലച്ചോര്‍ ഗ്രെനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. ഇതുകൊണ്ട് സമയത്ത് ഉറങ്ങുക.
കുറച്ച് ഭക്ഷണം കഴിച്ച് വയര്‍ നിറയ്ക്കാന്‍ വഴിയുണ്ട്. ലെപ്‌ററിന്‍ ഉണ്ടാകണമെങ്കില്‍ ഭക്ഷണം കഴിച്ച് 20 മിനിറ്റാകണം. ഇതിനാല്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ലെപ്റ്റിന്‍ പുറപ്പെടുവിയ്ക്കുന്ന ഒരു ഭക്ഷണം ആദ്യം കഴിയ്ക്കുക. പിന്നീട് 20 മിനിറ്റിന് ശേഷം സാധാരണ ഭക്ഷണം കഴിയ്ക്കാം. പ്രോട്ടീന്‍, കൊഴുപ്പ് കോമ്പോ ഉള്ള ഭക്ഷണമാണ് കഴിയ്ക്കണ്ടത്. ഉദാഹരണത്തിന് മുട്ട ഈ കോമ്പായാണ്. ഉച്ചയ്ക്ക് ലഞ്ചിന് മുന്നായി 12.30ന് ഒരു പുഴുങ്ങിയ മുട്ടവെള്ള മുഴുവന്‍, മഞ്ഞ പകുതി കഴിയ്ക്കാം. പിന്നീട് 20 മിനിറ്റ് ശേഷം ഊണു കഴിയ്ക്കാം. ഇതുപോലെ കൂണ്‍ ഇത്തരത്തിലെ ഭക്ഷണമാണ്. മീന്‍ കറിയും പ്രോട്ടീനും കൊഴുപ്പും ചേര്‍ന്നതാണ്. ഇത് ആദ്യം കഴിച്ച് ശേഷം സാധാരണ ഭക്ഷണം കഴിയ്ക്കാം.
ഇതൊന്നുമല്ലെങ്കില്‍ മോരുംവെള്ളം കഴിയ്ക്കാം, കട്ടത്തൈര് കഴിയ്ക്കാം, യോഗര്‍ട്ട് കഴിയ്ക്കാം. തേങ്ങാപ്പാല്‍ ചേര്‍ത്ത് കറി പോലുള്ളവ, നട്‌സ്, സീഡ്‌സ് എന്നിവ നല്ലതാണ്. ഇതൊന്നും സാധ്യമല്ലെങ്കില്‍ ആദ്യം അല്‍പം വെളളം കുടിയ്ക്കുക. 20 മിനിറ്റ് ശേഷം ഭക്ഷണം കഴിയ്ക്കാം. വിശപ്പ് കുറയ്ക്കാം. ഇതുപോലെ ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം.
Comments