മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍.

 എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രോട്ടീൻ ഏറെ പ്രധാനമാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍  പ്രോട്ടീനിന്‍റെ കലവറയായി കാണുന്ന ഒന്നാണ് മുട്ട. ‌ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

2. ഗ്രീക്ക് യോഗര്‍ട്ട്

100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

3. ചീസ് 

ചീസ് കഴിക്കുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

4. സാല്‍മണ്‍ മത്സ്യം 

പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയതാണ് സാല്‍മണ്‍ ഫിഷ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. മത്തങ്ങാ വിത്തുകള്‍ 

മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ മത്തങ്ങാ വിത്തില്‍ നിന്നും ലഭിക്കുന്നതാണ്.   

6. ബദാം 

100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

7. നിലക്കടല

നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

8. വെള്ളക്കടല

100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

9. ചെറുപയർ 

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

10. പീനട്ട് ബട്ടര്‍

പീനട്ട് ബട്ടറാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നത് 25 ഗ്രാം പ്രോട്ടീന്‍ ആണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Comments