World Food Safety Day 2024: ഈ ഏഴ് കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രം പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുക

 ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനമാണ്. പായ്ക്കറ്റ് ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഒരു പ്രധാന സൂക്ഷ്മപരിശോധന ആവശ്യമാണ്. ഈ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

എഫ്എസ്എസ്എഐ ലോഗോ

ഒരു പായ്ക്കറ്റ് ഭക്ഷണത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലോഗോ, ഉൽപ്പന്നത്തിന് റെഗുലേറ്ററി ബോഡിയുടെ അംഗീകാരമുണ്ടെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.

കാലാവധി കഴിഞ്ഞോ 

ഏതെങ്കിലും പായ്ക്ക് ചെയ്ത ഭക്ഷണം വാങ്ങുന്നതിന് മുമ്പ് ഭക്ഷണത്തിൻ്റെ കാലാവധി കഴിഞ്ഞോ എന്ന് പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും.

പോഷകാഹാര വിവരങ്ങൾ

കലോറി, കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, കൊളസ്ട്രോൾ, സോഡിയം, കാർബോഹൈഡ്രേറ്റ്, ഫൈബർ, പഞ്ചസാര, പ്രോട്ടീൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുക.

ചേരുവകളുടെ ലിസ്റ്റ്

പാക്കേജ് ചെയ്ത ഭക്ഷണത്തിൽ എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നതെന്ന് അറിയാൻ നിർബന്ധമായും പാക്കറ്റിന് പുറകിൽ വായിക്കുക. കാരണം, അവയിലെ ചില ചേരുവകൾ അലർജിയ്ക്ക് ഇടയാക്കാം.

പഞ്ചസാരയുടെ അളവ്

പായ്ക്കറ്റ് ഭക്ഷണത്തിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാൻ പഞ്ചസാരയു‍‍ടെ വിവരങ്ങളും പരിശോധിക്കുക. ഉയർന്ന പഞ്ചസാരയുടെ അംശം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ വാങ്ങുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

സർട്ടിഫിക്കേഷനുകളും ലേബലുകളും

ഓർഗാനിക്, നോൺ-ജിഎംഒ, ഫെയർ ട്രേഡ് അല്ലെങ്കിൽ ഗ്ലൂറ്റൻ-ഫ്രീ പോലുള്ള ചില മാനദണ്ഡങ്ങൾ പാലിക്കുന്നതോ ഗുണനിലവാരമോ സൂചിപ്പിക്കുന്ന ഏതെങ്കിലും സർട്ടിഫിക്കേഷനുകൾ പരിശോധിക്കുന്നതും വളരെ പ്രധാനമാണ്. 

കുറഞ്ഞ സോഡിയം ലേബൽ

നിങ്ങൾ വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണത്തിൽ എത്ര സോഡിയം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. 
ഹൈപ്പർടെൻഷനും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉള്ളവർക്ക് ഇത് പ്രധാനമാണ്. 



Comments