പിരീഡ്സ് ദിവസങ്ങളിലെ 'മൂഡ് സ്വിംഗ്‌സ്' പരിഹരിക്കാൻ ചെയ്യേണ്ടത്...

 സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസ നിറഞ്ഞ ദിവസങ്ങളാണ് ആർത്തവ ദിനങ്ങൾ എന്നത്. നടുവേദന, സ്തനങ്ങളിൽ വേദന, ഓക്കാനം, വയറുവേദന, ക്ഷീണം പോലുള്ള അസ്വസ്ഥകൾ ഓരോ സ്ത്രീയിലും ഉണ്ടാകാറുണ്ട്. ആർത്തവ സമയത്ത് 'മൂഡ് സ്വിംഗ്‌സ്' (Mood Swings) ഉണ്ടാകുന്നതും സ്വഭാവികമാണ്. ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായാണ് മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നത്. അവ ക്ഷീണം,  മാനസികാരോഗ്യ അസ്വസ്ഥതകൾ എന്നിവ ഉണ്ടാക്കിയേക്കാം.


ആർത്തവ സമയത്തെ മൂഡ് സ്വിംഗ്‌സിന്റെ കാരണങ്ങൾ?

ആർത്തവത്തിന് മുമ്പും ശേഷവും ഹോർമോൺ ഏറ്റക്കുറച്ചിലുകൾ കാരണം ഒരു സ്ത്രീക്ക് ദേഷ്യം, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാമെന്ന് എത്യോപ്യൻ ജേണൽ ഓഫ് ഹെൽത്ത് സയൻസസ് (Ethiopian Journal of Health Sciences) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ, മലബന്ധം, അമിതവണ്ണം, ക്ഷീണം തുടങ്ങിയവയും മൂഡ് സ്വിംഗ്‌സിന് ഇടയാക്കും. കഠിനമായ പ്രീമെൻസ്ട്രൽ സിൻഡ്രോം അല്ലെങ്കിൽ പിഎംഎസ് ഉള്ള ചില സ്ത്രീകൾക്ക് മൂഡ് സ്വിംഗ്‌സ് ഉണ്ടാകാം.

മൂഡ് സ്വിംഗ്‌സ് നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

വ്യായാമം ചെയ്യുക

മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാർ​ഗമാണ് വ്യായാമം. വ്യായാമം എൻഡോർഫിനുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇത് സമ്മർദ്ദം ലഘൂകരിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് 'സൈക്കോഫിസിയോളജി' ( Psychophysiology) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക. 

ധാരാളം വെള്ളം കുടിക്കുക

നിർജ്ജലീകരണം കൊണ്ട് മാനസികാവസ്ഥ വളരെ മോശമാകുമെന്ന് നമുക്കറിയാം. അതിനാൽ, ദിവസം മുഴുവൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.  വെള്ളം കുടിക്കുന്നത് മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് 'പബ്ലിക് ലൈബ്രറി ഓഫ് സയൻസ് വൺ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കുക

ജങ്ക് ഫുഡുകൾ, കഫീൻ, ആൽക്കഹോൾ തുടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥയെ കൂടുതൽ വഷളാക്കുക ചെയ്യും. അതിനാൽ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ‌ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസികാവസ്ഥ കുറയ്ക്കാനും സഹായിക്കും.


ഉറക്കം പ്രധാനം

നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. നല്ല മാനസികാവസ്ഥ ലഭിക്കുന്നതിനായി രാത്രിയിൽ ശരാശരി 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ആവശ്യത്തിനു ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഇത് മാനസികാവസ്ഥയെ ബാധിക്കാം.

നെഗറ്റീവ് ചിന്തകളെ അകറ്റുക

എപ്പോഴും മനസിൽ പോസിറ്റീവ് ചിന്തകൾ മാത്രം കൂട്ടുക. നെ​ഗറ്റീവ് ചിന്തകൾ വിഷാദരോ​ഗ സാധ്യത വർദ്ധിപ്പിക്കും.

എപ്പോഴും ചിരിക്കാം

വളരെ ശക്തമായ ഔഷധമാണ് ചിരി. ചിരി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഹെർബൽ ടീ

വിവിധ ഹെർബൽ ടീകൾ കുടിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കും. ഹെർബൽ ടീ ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.


വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവിടാം

വളർത്തുമൃഗങ്ങൾ പ്രത്യേകിച്ച് നായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്കൊപ്പം സമയം ചെലവിടുന്നത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കും. മൃഗങ്ങളുമായുള്ള ഇടപഴകൽ വിഷാദം, ഉത്കണ്ഠ, വേദന എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കുന്നതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെൻ്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത് (International Journal Of Environmental Research and Public Health) പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. 

Comments