ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല, അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്.
പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍:
ഒന്ന്
പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. പുകവലിക്കാന്‍ നിർബന്ധിക്കുന്ന സൗഹൃദങ്ങളും ഇതിൽ ഉൾപ്പെടും.
രണ്ട്
പുകവലിക്കാന്‍ തുടങ്ങിയതിന്‍റെ കാരണത്തെ തിരിച്ചറിഞ്ഞ്, അതിനെ പരിഹരിക്കുക.
മൂന്ന്
പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം. എന്നാല്‍ മാത്രമേ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്‍റെ വേഗതയെ കൂട്ടുന്നത്.
നാല്
സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുക. പുകവലി നിര്‍ത്താന്‍ ഇതൊരു മാര്‍ഗമായി സ്വീകരിക്കാം.
അഞ്ച്
നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും.
ആറ്
ചിലര്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ സ്വീകരിക്കുക.
ഏഴ്
പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വഴി എന്താണെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.
എട്ട്
പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
ഒമ്പത്
വ്യായാമം ചെയ്യുന്നത് പുകവലി നിര്‍ത്താനും ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്പോള്‍ നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (Withdrawal Symptoms) ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാം. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ് എന്നോര്‍ക്കുക. പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും ഉണ്ട്. ഇതിനായി ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാം.
Comments