ലൈംഗികതയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്ന പുരുഷന്മാരുണ്ട്. ഒരേ പ്രശ്‌നം തന്നെ പല തോതില്‍ അനുഭവിക്കുന്നവരുമുണ്ട്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പലരും ലൈംഗികജീവിതവുമായി ബന്ധപ്പെട്ട് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കാളിയോട് പോലും പങ്കുവയ്ക്കാത്ത സാഹചര്യമുണ്ടാകാം. ഇത്തരക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ തന്നെ വര്‍ഷങ്ങളെടുക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്.
എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിവതും സ്വയം തിരിച്ചറിയുന്നതിന് അനുസരിച്ച് സമയബന്ധിതമായി തന്നെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തില്‍ മനസിലാക്കി പരിഹാരം കാണേണ്ട നാല് വിഷയങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ആദ്യം സൂചിപ്പിച്ചത് പോലെ, മാനസികാരോഗ്യവും ലൈംഗികജീവിതവും തമ്മില്‍ വലിയ ബന്ധമുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവരില്‍ ലൈംഗിക താല്‍പര്യം കുറയാറുണ്ട്. അതേസമയം മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കുന്ന മരുന്നുകള്‍ ലൈംഗികജീവിതത്തെ മോശമായി ബാധിക്കുമെന്ന പ്രചാരണം ആളുകളെ ചികിത്സയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുമുണ്ട്.
ചില മരുന്നുകള്‍ക്ക് ചെറിയ സൈഡ് എഫക്ടുകളുണ്ടാകാം. എന്നാല്‍ എല്ലാ മരുന്നുകളും എല്ലാവരിലും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്നില്ല. അഥവാ, സൈഡ് എഫക്ടുകളുണ്ടായാലും അതും ഡോക്ടറുമായി ചര്‍ച്ച ചെയ്താല്‍ പരിഹാരം കാണാവുന്നതേയുള്ളൂ എന്ന് മനസിലാക്കുക. അതിനാല്‍ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കി മുന്നോട്ടുപോവുക.
രണ്ട്...
ഹൃദ്രോഗം അടക്കമുള്ള ചില അസുഖങ്ങളുള്ളവരിലും ലൈംഗിക അസംതൃപ്തികള്‍ കാണാം. താല്‍പര്യമില്ലായ്മ, ഉദ്ധാരണപ്രശ്‌നം, ഊര്‍ജ്ജമില്ലാത്ത അവസ്ഥ എന്നിങ്ങനെ പല തരത്തിലാണ് അസംതൃപ്തികളുണ്ടാകുന്നത്. ഇത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തി, അസുഖങ്ങള്‍ കണ്ടെത്തുക. തുടര്‍ന്ന് ലൈംഗികപ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കാണാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഡോക്ടറില്‍ നിന്ന് ആവശ്യപ്പെടുക.
മൂന്ന്...
പ്രായം കൂടുന്നതിന് അനുസരിച്ച് ലൈംഗികജീവിതത്തില്‍ മാറ്റം വരാം. ഇത് തികച്ചും സാധാരണമായ ഒരു വിഷയമാണ്. ഇക്കാര്യത്തില്‍ അമിത ഉത്കണ്ഠ വച്ചുപുലര്‍ത്തുന്നവരുണ്ട്. അത് വീണ്ടും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അതിനാല്‍ പ്രായം കൂടുമ്പോഴുണ്ടാകുന്ന ലൈംഗിക വിരക്തിയെ മനസിലാക്കി, അതിനെ കവച്ചുവയ്ക്കാന്‍ ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.
നാല്...
മുകളില്‍ സൂചിപ്പിച്ചത് പോലെ ജീവിതശൈലി ആരോഗ്യകരമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ലൈംഗികജീവിതവും മെച്ചപ്പെട്ട രീതിയില്‍ തന്നെ കൊണ്ടുപോകാനാകും. ഇത് പ്രായമായവരുടെ കാര്യത്തില്‍ മാത്രമല്ല, ചെറുപ്പക്കാരുടെ കാര്യത്തിലും പ്രധാനമാണ്. വ്യായാമമില്ലായ്മ, മോശം ഡയറ്റ്, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം യുവാക്കളുടെ ലൈംഗിക ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങളാണ്. ഇവയെ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമം നടത്തുക.
പ്രമേഹ രോഗികൾക്ക് ലൈംഗിക ജീവിതം സാധ്യമോ? Can diabetes patients have sex?
Comments