ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്ന്.
വെള്ളം ധാരാളം കുടിക്കാം. വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. ഇതിനായി ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.
രണ്ട്.
പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇതിനായി റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍,
മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
മൂന്ന്.
പഴങ്ങള്‍, പച്ചക്കറികള്‍, ഫാറ്റ് കുറഞ്ഞ പാലുല്‍ന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്.
ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും.
അഞ്ച്.
യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
ആറ്.
ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.
ഏഴ്.
കോഫി കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും.
എട്ട്.
ആപ്പിള്‍ സിഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കും.
Comments