കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം

 ‌കലോറി കുറഞ്ഞതും നാരുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്. 

പ്രധാനമായി ശരീരഭാരം കുറയ്ക്കുന്നതിന് അവ സഹായിക്കുന്നു. മാത്രമല്ല, ആരോഗ്യമുള്ള ഹൃദയം, ആരോഗ്യകരമായ കുടൽ, പ്രമേഹസാധ്യത കുറയ്‌ക്കൽ എന്നിവയ്ക്കും ഇവ മികച്ചതാണ്. 

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഡൈവേർട്ടികുലാർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് മലബന്ധം അകറ്റുന്നതിനും സഹായിക്കുന്നു. ബോഡി മാസ് ഇൻഡെക്സ് 30ന് മുകളിലുള്ളവർ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങൾക്ക് അമിതവണ്ണം കാരണമാകാറുണ്ട്. ഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുക.

ഓട്‌സ്, ബാർലി, പഴങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ലയിക്കുന്ന നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ കഴിക്കാം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ...

ഒന്ന്.

സരസഫലങ്ങൾ (റാസ്ബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി) എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 
ബെറിപ്പഴത്തിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഒരു കപ്പിന് ബെറിപ്പഴത്തിൽ ഏകദേശം 3-8 ഗ്രാം ഫെെബർ അടങ്ങിയിരിക്കുന്നു.

രണ്ട്.

സവാളയിൽ കലോറി കുറവാണ്. സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 


മൂന്ന്.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പപ്പായ സഹായിക്കുന്നു.

നാല്.

ഒരു കപ്പ് ക്യാരറ്റിൽ ഏകദേശം 3.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്.

അഞ്ച്.

ആപ്പിളാണ് കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണം. ആപ്പിളിന് കലോറി വളരെ കുറവാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. 


Comments