എന്താണ് ഫൈബ്രോമയാൾജിയ? ലക്ഷണങ്ങൾ എന്തൊക്കെ?

 ഫൈബ്രോമയാൾജിയ എന്ന ജീവിതശൈലി രോഗത്തെ കുറിച്ച് പലർക്കും അറിയില്ല. ഫൈബ്രോമയാൾജിയ എന്നത് വ്യാപകമായ വേദന, ക്ഷീണം എന്നിവയാൽ പ്രകടമാകുന്ന വിട്ടുമാറാത്തതും സങ്കീർണ്ണവുമായ ഒരു രോഗമാണ്. ഈ രോഗം സ്ത്രീകളിലാണ് കൂടുതൽ കണ്ട് വന്നിട്ടുള്ളത്. ഏറെ വ്യത്യസ്തവും സങ്കീർണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാൾജിയ അഥവാ പേശിവാതം.

അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് പലപ്പോഴും ഉറക്കക്കുറവ്, ഓർമ്മക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിയ്ക്കും കാരണമാകും.  തണുപ്പുകാലത്ത്  വേദനയും മറ്റ് അസ്വസ്ഥകളും കൂടാം.

തണുത്ത കാലാവസ്ഥ ഫൈബ്രോമയാൾജിയ രോഗികളിൽ വേദന വർദ്ധിപ്പിക്കും. ഇത് സന്ധികളിലും പേശികളിലും ഉയർന്ന അസ്വാസ്ഥ്യത്തിനും കാഠിന്യത്തിനും ഇടയാക്കും. കൂടാതെ, തണുപ്പുകാലത്ത് സൂര്യപ്രകാശം കുറയുന്നത് ഉറക്കക്കുറവിനും സെറോടോണിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് സാധാരണയായി ഫൈബ്രോമയാൾജിയയുമായി ബന്ധപ്പെട്ടിരിക്കുന്ന മോശമായ മാനസികാവസ്ഥയ്ക്കും ഉറക്ക അസ്വസ്ഥതകൾക്കും കാരണമാകും. തണുത്ത താപനില രക്തയോട്ടം കുറയുന്നതിന് കാരണമായേക്കാം. ഇത് ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും. 

ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ എന്തൊക്കെ?

പേശികളിലും സന്ധികളിലും വേദന
അകാരണമായ ക്ഷീണം
തലവേദന 
ഉറക്കക്കുറവ്
കാലുകളിലും കൈകളിലും മരവിപ്പ്
ഓർമക്കുറവ്
അകാരണമായ വിഷാദം
ഓക്കാനം
പനിയും ജലദോഷവും 
ശ്വാസതടസ്സം 

തണുപ്പുകാലത്ത് വിട്ടുമാറാത്ത വേദന നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

ഒന്ന്...

നിർജ്ജലീകരണം വേദന വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ, സന്ധികളുടെയും പേശികളുടെയും പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നതിന് ധാരാളം വെള്ളം കുടിക്കുക. 

രണ്ട്...

പേശികളെ അയവുള്ളതാക്കാൻ നടത്തം, നീന്തൽ, യോഗ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം പേശിവേദന കുറയ്ക്കുന്നതിനും സഹായിക്കും.

മൂന്ന്...

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ധ്യാനം എന്നിവ പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.

നാല്...

പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക. കൂടാതെ, രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ കഫീൻ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

അഞ്ച്...

വിറ്റാമിൻ ഡി അല്ലെങ്കിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ളവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണകരമാണ്.


Comments