പുതുവര്‍ഷത്തില്‍ പുതിയ നല്ല തീരുമാനങ്ങളുമായി മുന്നേറുന്നരാണ് നാം പലരും. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടത്തില്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നത് നന്നായിരിയ്ക്കും. എന്നാല്‍ പലര്‍ക്കും എടുക്കുന്ന പുതുവര്‍ഷപ്രതിജ്ഞകള്‍ പാലിയ്ക്കാന്‍ സാധിയ്ക്കാതെ വരുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. പുതുവര്‍ഷത്തില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് വലിയ അധ്വാനമൊന്നും വേണ്ടി വരില്ല. ഉറച്ച മനസും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ഇത് സാധിയ്ക്കാവുന്നതാണ്.
വെളളം.
ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണമാണ്. അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും ഒഴിവാക്കണം. പുറത്ത് നിന്നുളള ഭണം കഴിവതും ഒഴിവാക്കുക. മധുരത്തോട് കഴിവതും നോ പറയുക. ഇതുപോലെ ഉപ്പ് കുറയ്ക്കുക. ധാരാളം വെളളം കുടിയ്ക്കുന്നത്, കൃത്യസമയത്ത് മിതമായ തോതില്‍ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത്, പ്രാതല്‍ ഒഴിവാക്കാതിരിയ്ക്കുന്നത്, ഡിന്നര്‍ നേരത്തെയാക്കുന്നത്, ആരോഗ്യകരമായ സ്‌നാക്‌സ്, നട്‌സ്, സീഡ്‌സ് പോലുള്ളവ കഴിയ്ക്കുന്നത് ശീലമാക്കാം.
വ്യായാമം.
വ്യായാമം നിങ്ങളുടെ നിത്യവുമുള്ള ശീലങ്ങളില്‍ ഒന്നാക്കുക. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കുക. ഇത് ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും പ്രധാനമാണ്. ജിമ്മില്‍ പോകണമെന്നോ വലിയ രീതിയിലെ വ്യായാമം വേണമെന്നോ ഇല്ല. നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍ പലതാണ്. നടക്കുക, ഓടുക, സ്റ്റെപ്പുകള്‍ കയറിയിറങ്ങുക, വീട്ടില്‍ തന്നെ ചെയ്യാവുന്ന പുഷ് അപ്‌സ്, ക്രഞ്ചസ് എല്ലാം നല്ല വ്യായാമങ്ങളാണ്. മടി കൂടാതെ ഇത് നിത്യശീലമാക്കണം.
നല്ല ഉറക്കം.
നല്ല ഉറക്കം, സമയത്തിന് ഉറക്കം പ്രധാനം. സ്‌ക്രീന്‍ സമയം ആവശ്യത്തിന് മാത്രമാക്കുക. ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ നല്ലൊരു ഭാഗം കയ്യടക്കുന്നത് ഇത്തരം ശീലമാണ്. ഉപകാരം മാത്രമല്ല, ഉപദ്രവവും ഇതുകൊണ്ടുണ്ടാകുന്നു. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കുന്നവ കൂടിയാണ് ഇവ. ഇത് നല്ല രീതിയില്‍ നല്ലതിനായി മാത്രം ഉപയോഗിയ്ക്കുക. നമ്മെ ദോഷമായി ബാധിയ്ക്കുന്ന രീതിയില്‍ ഇവയുടെ സ്വാധീനം അരുത്.
കുടുംബവും.
സ്‌ട്രെസും വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവയെ കൈകാര്യം ചെയ്യാന്‍ പഠിയ്ക്കുക. സന്തോഷമായിരിയ്ക്കുക. ഇത്തരം കാര്യങ്ങള്‍ നമ്മുടെ സന്തോഷം കെടുത്താതിരിയ്ക്കാന്‍ നാം തന്നെ ശ്രദ്ധിയ്ക്കണം. ഇതിന് യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഗുണം നല്‍കും. കുടുംബവും സുഹൃത്തുക്കളുമായി സമയം ചെലവഴിയ്ക്കുക. ഇതെല്ലാം ജീവിതത്തിന് താളവും അടുക്കും ചിട്ടയുമെല്ലാം നല്‍കും. മനസിന് സന്തോഷം നല്‍കുന്ന ഇഷ്ടപ്പെട്ട വിനോദങ്ങള്‍, വായന, മ്യൂസിക് പോലുള്ളവ പരീക്ഷിയ്ക്കാം.
Comments