മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം, പ്രമേഹം പോലെയുള്ള പല രോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്..
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ കുടിക്കാവുന്ന ഒരു പാനീയം ആണ് കട്ടന്‍ കാപ്പി. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്ന കലോറിയില്ലാത്ത പാനീയമാണ് കോഫി. ഇതിൽ കഫൈൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
രണ്ട്.
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കോഫി കുടിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ബ്ലാക്ക് കോഫി നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നിങ്ങളില്‍ ഉത്സാഹവും സന്തോഷവും നൽകുകയും ചെയ്യും.
മൂന്ന്.
ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് കാപ്പിക്കുണ്ട്.
നാല്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കോഫി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും ഹൃദ്രോഗ സാധ്യതയെയും കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്.
പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നത് ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കും
ആറ്.
ബ്ലാക്ക് കോഫിയിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം അതിന്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. ബ്ലാക്ക് കോഫിയിൽ മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 2, ബി 3, ബി 5 എന്നിവയുൾപ്പെടെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. കോഫി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്.
ആന്‍റിഓക്‌സിഡന്‍റുകള്‍ അടങ്ങിയ കോഫി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Comments