തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

രാവിലെ വെറുംവയറ്റില്‍ നാം കഴിയ്ക്കുന്നതും കുടിയ്ക്കുന്നതും കൂടുതല്‍ ആരോഗ്യകരമാണെന്ന് പറയേണ്ടി വരും. കാരണം ഇത് പെട്ടെന്ന് തന്നെ ശരീരം വലിച്ചെടുക്കും. ഇതിനാലാണ് ചില പ്രത്യേക മരുന്നുകളും ചിലതരം പാനീയങ്ങളും ഭക്ഷണങ്ങളുമെല്ലാം നാം വെറുംവയറ്റില്‍ കഴിയ്ക്കണം എന്ന് പറയുന്നത്. ചില ആരോഗ്യകരമായ ഭക്ഷണങ്ങളും വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഗുണം നല്‍കുന്നു. ഇത്തരത്തില്‍ ഒന്നാണ് ഈന്തപ്പഴം.

​ഈന്തപ്പഴം ​

ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. നാരുകളുടെ സമ്പുഷ്ടമായ ഉറവിടം. ഏത് സമയത്താണ് ഈന്തപ്പഴം കഴിയ്‌ക്കേണ്ടതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം കാണും. ഏത് സമയത്ത് വേണമെങ്കിലും കഴിയ്ക്കാമെങ്കിലും ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

​ഊര്‍ജം

വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ഇതിലെ സ്വാഭാവിക മധുരം ഊര്‍ജമായി മാറുന്നു. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജവും മറ്റും ഇതിലൂടെ ലഭിയ്ക്കുന്നു ഇതിലെ അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതും ഊര്‍ജോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.

​ദഹനം എളുപ്പമാക്കാന്‍​

ദഹനം എളുപ്പമാക്കാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് സഹായിക്കും. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. നല്ല ശോധനയ്ക്കും കുടില്‍ ക്ലീനാകാനുമെല്ലാം ഇതേറെ നല്ലതുമാണ്. മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് ഈ വഴി പരീക്ഷിയ്ക്കാവുന്നതാണ്. ഇതുപോലെ മധുരത്തോട് ആസക്തിയുള്ളവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ഇത് കഴിച്ചാല്‍ ഈ പ്രശ്‌നം കുറയ്ക്കാന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ക്കും മറ്റും ഇത് ആരോഗ്യകരമാണ്.

​​തടിയും വയറും കുറയ്ക്കാനുള്ള എളുപ്പവഴി

തടിയും വയറും കുറയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് വെറുംവ യറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുകയെന്നത്. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു, മധുരം കൃത്രിമ മധുരങ്ങളും അമിതാഹാരവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് വയര്‍ നിറഞ്ഞതായ തോന്നലുമുണ്ടാക്കുന്നു. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതും ഇതില്‍ നിന്ന് ലഭിയ്ക്കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഏറെ ആരോഗ്യദായകമാണ്. എന്നാല്‍ ഇത് മിതമായി മാത്രമേ കഴിയ്ക്കാവൂയെന്നതും പ്രധാനം. അല്ലാത്ത പക്ഷം തടി കൂടുതലാകുകയാണ് ചെയ്യുക.

Comments