മധുരം കഴിക്കാൻ കൊതി തോന്നുന്നതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ടേ.


ഈ ഓണത്തിന്  മധുരപ്രിയരെല്ലാം തന്നെ പായസത്തിന്‍റെ ആലസ്യത്തിലായിരിക്കും. മിക്കവരും ഒന്നിലധികം തരം പായസം തന്നെ ഓണത്തിന് തയ്യാറാക്കുകയും കഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സന്തോഷകരമായ ദിവസത്തില്‍ മധുരത്തെ കുറിച്ചുള്ള, അധികമാര്‍ക്കുമറിയാത്ത രസകരമായ ചില രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

നമുക്ക് ചില സമയങ്ങളില്‍ എന്തെങ്കിലും മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? വളരെ സ്വാഭാവികമായിട്ടാണ് നാമിതിനെ കാണുന്നത്. എന്നാലിങ്ങനെ മധുരത്തോട് കൊതി തോന്നുന്നത് അത്ര സ്വാഭാവികമൊന്നുമല്ല. ഈ കൊതിക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്.

രക്തത്തില്‍ ഷുഗര്‍ നില ബാലൻസിലല്ലാതെ വരുമ്പോള്‍ ഇതുപോലെ നമുക്ക് മധുരം കഴിക്കണമെന്ന കൊതിയുണ്ടാകാം, കെട്ടോ. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ ഇത് 'ബാലൻസ്ഡ്' ആവുകയും ചെയ്യും. 

രണ്ട്.

ചിലര്‍ വൈകാരികമായി പ്രശ്നത്തിലായാലോ സ്ട്രെസ് നേരിട്ടാലോ എല്ലാം ഇതുപോലെ മധുരത്തോട് കൊതി കാണിക്കാറുണ്ട്. മധുരം അഥവാ ഷുഗര്‍ ശരീരത്തിലെത്തുമ്പോള്‍ 'ഡോപമിൻ' എന്ന ഹോര്‍മോൺ ഉത്പാദിപ്പിക്കപ്പെടും. നമ്മെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്ന ഹോര്‍മോൺ ആണിത്. 

മൂന്ന്.

ചിലര്‍ക്ക് മധുരം എപ്പോഴും കഴിച്ച് ശീലിച്ചിട്ട്, ഏറെ നേരമോ ഏറെ ദിവസങ്ങളോ മധുരം കഴിക്കാതിരിക്കാൻ സാധിക്കില്ല. ഈ 'അഡിക്ഷൻ'ഉം മധുരത്തോടുള്ള കൊതിയുണ്ടാക്കാം. 

നാല്.

ചില പോഷകങ്ങള്‍ ശരീരത്തില്‍ കുറയുന്നപക്ഷവും മധുരത്തോട് കൊതിയുണ്ടാകാം. മഗ്നീഷ്യം, സിങ്ക്, ക്രോമിയം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

അഞ്ച്.

ഉറക്കം കൃത്യമല്ലെങ്കിലും  മധുരത്തോട് കൊതി തോന്നാം. ഉറക്കപ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇത്തരത്തില്‍ മധുരത്തോട് കൊതിയുണ്ടാക്കുന്നത്. 

ആറ്.

ഇനി മനശാസ്ത്രപരമായ കാരണവും മധുരത്തോടുള്ള കൊതിക്ക് പിന്നില്‍ വരാം. അതായത് നിങ്ങള്‍ നല്ലയൊരു കാര്യം ചെയ്തു, അല്ലെങ്കില്‍ എന്തെങ്കിലും നേട്ടമുണ്ടായി ഇതിന് സമ്മാനം എന്ന നിലയിലും നിങ്ങളുടെ മനസ് മധുരം തേടി പോകാമത്രേ. 

ഏഴ്.

ഭക്ഷണം കഴിക്കാതെ ഏറെ നേരമിരുന്ന് കഴിഞ്ഞാലും ചിലരില്‍ മധുരത്തോട് കൊതി വരാറുണ്ട്. അതുപോലെ തന്നെ പതിവായി കഴിക്കുന്ന വിഭവങ്ങള്‍ പരിമിതവും പരിചിതവും ആണെങ്കിലും ഇടയ്ക്കിടെ മധുരത്തോട് കൊതി വരാം.
                                          
ഓണക്കാലത്ത് അമിതമായ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക.. ഒരു കോഫീ കുടിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ ഡയബറ്റിക്നെ കൺട്രോൾ ചെയ്ത്  ആരോഗ്യപരമായ സന്തോഷത്തോടെ ഉള്ള ജീവിതം ആഗ്രഹിക്കുന്ന ആർക്കും iCoffee പതിവാക്കാം, നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിനും iCoffee സഹായിച്ചേക്കാം. ഇത് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു. iCoffee യെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Similar Article: 

സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ് ആയി iCoffee | പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.


Comments