ബന്ധങ്ങൾ എപ്പോഴും അമൂല്യമാണ്. പലപ്പോഴും ദീർഘനാളെത്തെ ബന്ധങ്ങളിൽ നിന്ന് ആളുകളൾ പിരിയുന്നത് കാണാം. മറ്റുള്ളവർക്ക് കേൾക്കുമ്പോൾ അത്ഭുതവും കൗതുകവുമൊക്കെ ആണെങ്കിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. ചില പങ്കാളികൾ ദിർഘനാളത്തെ പ്രണയത്തിന് ശേഷം കല്യാൺം കഴിക്കുകയും പിന്നീട് പിരിയുകയും ചെയ്യാറുണ്ട്. തുടക്കത്തിൽ എല്ലാ ബന്ധങ്ങളും മനോഹരവും രസകരവുമാണെങ്കിലും പിന്നീട് അതിൻ്റെ ഭംഗി നഷ്പ്പെടാൻ തുടങ്ങും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രശ്നം കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ കാരണം കണ്ടെത്തി പരിഹാരം നിശ്ചയിക്കേണ്ടത് വളരെ പ്രധാനമാണ്. തുറന്ന് സംസാരിക്കുന്നത് മുതൽ പല തരത്തിലുള്ള മാർഗങ്ങളുണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒരുമിച്ചൊരു ഡേറ്റ് നൈറ്റ്.
പുതു തലമുറയ്ക്ക് ഡേറ്റ് നൈറ്റ് എന്താണെന്ന് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ല. വിവാഹത്തിന് മുൻപും ശേഷവുമൊക്കെ പലരും ഡേറ്റ് നൈറ്റുകൾക്ക് പോകാറുണ്ട്. ഒരുമിച്ച് ഗുണമേന്മയുള്ള സമയം ചെലവഴിക്കാനുള്ള ഒരു വഴിയാണിത്. ഒരുമിച്ച് അത്താഴം പാകം ചെയ്യുന്നതോ സിനിമയ്ക്ക് പുറത്ത് പോകുന്നതോ പോലെ വളരെ ലളിതമായ കാര്യങ്ങൾ മതി ഇങ്ങനെ ഒന്ന് ചെയ്യാൻ. രണ്ടുപേർക്കായി മാത്രം മനഃപൂർവം സമയം നീക്കിവയ്ക്കുക എന്നതാണ് പ്രധാന കാര്യം. വലിയ വില കൂടിയ രീതിയിൽ ഇത്തരത്തിൽ ഒരു പരിപാടിയും പ്ലാൻ ചെയ്യണമെന്നില്ല. വളരെ ചിലവ് കുറച്ചും അല്ലാതെയുമൊക്കെ ഡേറ്റുകൾ പ്ലാൻ ചെയ്യാം. ഉദാഹരണത്തിന്, പാർക്കിൽ ഒരു പിക്നിക് നടത്തുകയോ അല്ലെങ്കിൽ നഗരത്തിൽ ഒരു പുതിയ റെസ്റ്റോറന്റ് പരീക്ഷിക്കാനോ ഇരുവരും ചേർന്ന് പ്ലാൻ ചെയ്യുക. ഒരു ഡേറ്റ് നൈറ്റ് ഷെഡ്യൂൾ ചെയ്യുന്നത് ബന്ധത്തിൽ കൂടുതൽ അടുപ്പം സൃഷ്ടിക്കാനും അതുപോലെ ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കും.
കൈകൾ ചേർത്ത് പിടിക്കാം..
കൈകൾ ചേർത്ത് പിടിക്കുന്നത് ഒരു നിസാര കാര്യമായി പലർക്കും തോന്നിയേക്കാം. പക്ഷെ ഇത് അത്ര നിസാര കാര്യമല്ല. നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെടാനുള്ള ശക്തമായ മാർഗമാണ് ശാരീരിക സ്പർശനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ കൈകൾ പിടിക്കുന്നത് അടുപ്പവും സ്നേഹവും കൂടുതൽ സൃഷ്ടിക്കും. നിങ്ങൾ ഒരു സിനിമ കാണുമ്പോൾ പരസ്പരം മസാജ് ചെയ്യുകയോ സോഫയിൽ ആലിംഗനം ചെയ്തിരുന്ന് കാണുകയോ ചെയ്യുന്നത് ബന്ധങ്ങളെ ദൃഢമാക്കാൻ സഹായിക്കും. ശാരീരിക സ്പർശനം ഓക്സിടോസിൻ പോലെയുള്ള നല്ല ഹോർമോണുകൾ പുറപ്പെടുവിക്കുന്നു, ഇത് നിങ്ങളെ കൂടുതൽ ബന്ധമുള്ളതായി തോന്നാൻ സഹായിക്കുന്നു.
പങ്കാളിയെ കേൾക്കാൻ ശ്രമിക്കുക.
ഏതൊരു ബന്ധത്തിലും ആശയവിനിമയം പ്രധാനമാണ്, പക്ഷെ ചില സമയത്തെങ്കിലും പങ്കാളികൾ പരസ്പരം കേൾക്കാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിലൊരു ഗ്യാപ്പ് വന്നെന്ന് മനസിലായാൽ ഉടൻ തന്നെ പങ്കാളിയുമായി വീണ്ടും ആ കണക്ഷൻ വീണ്ടെടുക്കാൻ ശ്രമിക്കുക. പങ്കാളിയെ സജീവമായി കേൾക്കുന്നത് പരിശീലിക്കുക.പങ്കാളിക്ക് നിങ്ങളുടെ പൂർണ്ണ ശ്രദ്ധ നൽകുകയും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നാണ് ഇതിനർത്ഥം. ഉദാഹരണത്തിന്, പങ്കാളി അവരുടെ ജോലിയെക്കുറിച്ച് നിരാശ പ്രകടിപ്പിക്കുകയാണെങ്കിൽ, പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുപകരം, അവരുടെ ബുദ്ധിമുട്ടുകളെ നന്നായി തിരിച്ചറിയാൻ ശ്രമിക്കുക. "എന്താണ് നിൻ്റെ ബുദ്ധിമുട്ട്, എന്താണ് നീ അനുഭവിക്കുന്നതെന്ന് എന്നോട് കൂടുതൽ പറയൂ" എന്ന് പറയാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ പങ്കാളിയെ കേൾക്കാനും സാധൂകരിക്കാനും സഹായിക്കും, ഇത് നിങ്ങളുടെ കണക്ഷൻ മെച്ചപ്പെടുത്തും.
പുതിയ ഒരു ശീലം ആരംഭിക്കാം.
ഒരുമിച്ച് പുതിയതും ആവേശകരവുമായ എന്തെങ്കിലും ചെയ്യുന്നത് നിങ്ങളുടെ പങ്കാളിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള മികച്ച മാർഗമാണ്. കുക്കിംഗ് പഠിപ്പിക്കുന്നത് മുതൽ മുതൽ ഹൈക്കിംഗ് വരെ എന്തും ഇതിലുണ്ടാകാം. ഇരുവർക്കും ഇഷ്ടമുള്ള കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് ബന്ധത്തെ കൂടുതൽ അടുപ്പിക്കും. രണ്ടുപേരും ആസ്വദിക്കുന്നതും ഏതെങ്കിലും വിധത്തിൽ നിങ്ങളെ വെല്ലുവിളിക്കുന്നതുമായ ഒരു പ്രവർത്തനം കണ്ടെത്തുക എന്നതാണ് പ്രധാനം. ജിമ്മിൽ പോകുക, നടക്കാൻ പോകുക, പാചകം ചെയ്യുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
Also Read: ഉദ്ധാരണക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ.
നന്ദി പ്രകടിപ്പിക്കാം.
പലപ്പോഴും പങ്കാളിയുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാൻ ശ്രമിക്കാതെ അവർ ചെയ്യുന്ന നല്ല പ്രവൃത്തികളും തിരിച്ചറിയുക. അതിൽ അവരോടെ നന്ദി പറയാനോ അല്ലെങ്കിൽ അഭിനന്ദിക്കാനോ മടിക്കേണ്ട ആവശ്യമില്ല. പോസ്റ്റീവ് വശങ്ങൾ കണ്ടെത്തി അവരെ സ്നേഹത്തോടെ അഭിനന്ദിക്കുന്നത് പങ്കാളിയുടെ മനസിലും വളരെയധികം സന്തോഷവും ബഹുമാനവും നിങ്ങളോട് തോന്നാൻ സഹായിക്കും. ഉദ്ദാഹരണത്തിന്, എനിക്ക് വിഷമം വരുമ്പോൾ പോലും നിനക്ക് എങ്ങനെയാണ് എന്നെ ചിരിപ്പിക്കാൻ കഴിയുന്നതെന്ന് ചോദിച്ച് അവരെ അഭിനന്ദിക്കാം.
പ്രേമലേഖനം എഴുതാം.
കേൾക്കുമ്പോൾ ഒരു പഴഞ്ചൻ രീതിയല്ലേ എന്ന് തോന്നുമെങ്കിലും പ്രേമലേഖനങ്ങൾ ബന്ധങ്ങളെ അടുപ്പിക്കാൻ ഏറെ നല്ലതാണ്. സോഷ്യൽ മീഡിയ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രേമലേഖനത്തിന് എന്താണ് പ്രാധാന്യം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഒരുപക്ഷെ ഫോണിൽ അയക്കുന്ന മെസേജുകളെക്കാൾ കൂടുതൽ ശക്തി പ്രേമലേഖനത്തിനുണ്ടാകും. പങ്കാളിക്ക് ഒരു പ്രണയലേഖനം എഴുതാൻ സമയമെടുക്കുന്നത് വീണ്ടും അവരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള അർത്ഥവത്തായതും അടുപ്പമുള്ളതുമായ മാർഗമാണ്. അവരെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് എഴുതാം, ബന്ധത്തിലെ ഏതെങ്കിലും സുന്ദരമായ നിമിഷത്തെക്കുറിച്ച് ഓർമ്മിച്ച് എഴുതാം, അല്ലെങ്കിൽ അവർ നിങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതും അർത്ഥവത്താണെന്നുമൊക്കെ എഴുതാം.
Similar Content: ലൈംഗിക രോഗങ്ങള്‍ വരാതിരിക്കാന്‍ പിന്തുടരാം ഈ നാല് മാര്‍ഗങ്ങള്‍.
Comments