എണ്ണമയമുള്ള ഭക്ഷണം ദോഷകരമാകാതിരിയ്ക്കാന്‍ ഇത് ചെയ്യൂ

എണ്ണയടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. ഇത് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചെറുതുമല്ല. ദഹനാരോഗ്യത്തിന് കേടാണ്, പോരാത്തതിന് കൊളസ്‌ട്രോള്‍ പോലുള്ള പല അവസ്ഥകള്‍ക്കും ഇത് കാരണമാകുകയും ചെയ്യുന്നു. എന്നിരുന്നാല്‍ തന്നെയും രുചികരമായ പല ഭക്ഷണങ്ങളും എണ്ണ ചേര്‍ത്ത് തയ്യാറാക്കുവയാണ്. ഇതിനാല്‍ തന്നെ ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. അതേ സമയം ഈ എണ്ണയുടെ ദോഷം ഒഴിവാക്കാന്‍ വേണ്ടി എണ്ണമയമുള്ള ഭക്ഷണം കഴിച്ചാല്‍ ചെയ്യാവുന്ന ചിലതുണ്ട്. ഇതെക്കുറിച്ചറിയൂ.

തണുത്ത ഭക്ഷണങ്ങൾ ​

​ഓയിലി ഫുഡിന് ശേഷം തണുത്ത സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കരൾ, വയർ, കുടൽ തുടങ്ങിയ ശരീര ഭാഗങ്ങളിൽ വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഓയിലി ഫുഡ് ദഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ്. അതോടൊപ്പം തണുത്ത സാധനങ്ങൾ കൂടി കഴിച്ചാൽ ദഹനപ്രക്രിയ തടസ്സപ്പെടും

മോരോ തൈരോ​.

ഒരു കപ്പ് മോരോ തൈരോ കഴിക്കുന്നത് നല്ലതാണ്. പ്രൊബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.ഭക്ഷണത്തിൽ ധാന്യങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഡിടോക്സ് ഡ്രിങ്ക്.

ഓയിലി ഫുഡ് കഴിക്കുന്നതിന്റെ ഫലമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശം പുറന്തള്ളാൻ ഡിടോക്സ് ഡ്രിങ്ക് കുടിക്കുന്നത് വഴി സാധിക്കുന്നു. നമുക്ക് തന്നെ തയ്യാറാക്കാവുന്ന പല തരത്തിലെ ഡീടോക്‌സ് പാനീയങ്ങളുണ്ട്. നാരങ്ങാനീര് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഒരു ഉദാഹരണമാണ്. ഇത്തരത്തിലെ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ഗുണം നല്‍കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം ശക്തിപ്പെടുത്താനും സഹായിക്കും .

​ഇളം ചൂടുവെള്ളം.

എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച ശേഷം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സുഗമമാക്കാനും സഹായിക്കും. ജലം ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിൽ എല്ലായിടത്തും എത്തിക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാനും സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ചെറുകുടൽ ഭക്ഷണം ദഹിപ്പിക്കാൻ ഭക്ഷണത്തിലെ വെള്ളം വലിച്ചെടുക്കുകയും അത് നിർജ്ജലീകരണം, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ധാരാളം വെള്ളവും ജ്യൂസുകളും കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതെ തടയും.


Comments