വണ്ണം കുറയ്ക്കണോ? പ്രാതലിനും അത്താഴത്തിനും കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍. Want to lose weight? These four foods can be eaten for breakfast and dinner.


എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാതലിനും അത്താഴത്തിനും കഴിക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്.

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ  കലവറയായ മുട്ട പ്രാതലിന് കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും. കൂടാതെ കലോറി വളരെ കുറവുമായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്താഴത്തിനും ഒരു മുട്ട കഴിക്കാം. 

രണ്ട്.

ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്. അതിനാല്‍ ഉപ്പുമാവ് രാവിലോ രാത്രിയോ കഴിക്കാം. 

മൂന്ന്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. പ്രാതലിനോ രാത്രി ചോറിന് പകരമോ ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 

നാല്.

നട്സും സീഡ്സുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്‌സിലും വിത്തുകളിലും നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രാവിലെയോ രാത്രിയോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

Read More:  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.


Click on the image to read more

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ശരീരഭാരം കുറയ്ക്കാനുള്ള പോഷകാഹാര ബാറായ ISLIM FLAT TUMMIES, ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉപയോഗിക്കുമ്പോൾ ഫലപ്രദമാണ്. നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിദിനം ശരാശരി 2-2.5 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശരീരഭാരം കുറയ്ക്കാൻ ഒരു രഹസ്യവുമില്ല; സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി, iSlim എന്നിവ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രമാണ്. നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെപ്പോലെ തോന്നാൻ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കേണ്ടതില്ല; നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അത് ചെയ്യുക. പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു, അത് വളരെ മോശമായ രൂപത്തിലേക്ക് നയിക്കുന്നു. ഇപ്പോൾ മുതൽ iSlim ഉപയോഗിക്കാൻ ശ്രമിക്കുക!

കൂടുതൽ അറിയാൻ വീഡിയോ കാണുക:


Comments