PCOD (പിസിഒഡി') യെ എങ്ങനെ നിയന്ത്രിക്കാം? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും.



പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഇന്ന് മിക്ക സ്ത്രീകള്‍ക്കുമറിയാം. ഹോര്‍മോണ്‍ വ്യതിയാനമാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇതുമൂലമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

ക്യത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ അത്  ഭാവിയില്‍ ചിലരില്‍ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് വരെ നയിച്ചേക്കാം. 

പിസിഒഡിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആര്‍ത്തവസമയത്തിലെ ക്രമക്കേട് തന്നെയാണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക.  അമിത രക്തസ്രാവം,  ബ്ലീഡിംഗ് നീണ്ടുപോവുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആര്‍ത്തവസമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ ഉണ്ടാകാം. ശരീരത്തിലെ അമിത രോമവളര്‍ച്ച, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക തുടങ്ങിയവയും ചിലരില്‍ പിസിഒഡി മൂലം ഉണ്ടാകാറുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

മോശം ജീവിതശൈലി, ജനിതക കാരണങ്ങള്‍, സമ്മർദ്ദം, എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പിസിഒഡിയിലേയ്ക്ക് നയിച്ചേക്കാം. ഇതൊരു മെറ്റബോളിക് അവസ്ഥയാണ്, നല്ല ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം. 

പിസിഒഡിയുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍.

ധാന്യങ്ങൾ, പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബറി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പിസിഒഡിയുള്ളവര്‍ ക്ക് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.  നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പിസിഒഡിയുള്ളവര്‍ക്ക് കഴിക്കുന്നത് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ പോലുള്ളവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
                                       

PCOD യുടെ പ്രധാന കാരണം ഹോർമോൺ ലെവലിൽ ഉള്ള വത്യാസം ആയതിനാൽ, ഹോർമോണൽ ലെവൽ നോർമലായി നിർത്താൻ സഹായിക്കുന്ന iCare പി.സി.ഓഡി ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും.


Comments