ബിപിയും കൊളസ്ട്രോളും മുതല്‍ ലൈംഗികരോഗങ്ങള്‍ വരെ കണ്ണിലൂടെ തിരിച്ചറിയാം; From BP and Cholesterol to Sexually Transmitted Diseases can be identified through the eyes

 

കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതാകട്ടെ പല രോഗങ്ങളെയും നേരത്തെ തന്നെ തിരിച്ചറിയുന്നതിനും സമയബന്ധിതമായി ചികിത്സയെടുക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കണ്ണ് പരിശോധനയിലൂടെ നേരത്തെ തന്നെ തിരിച്ചറിയാവുന്ന ചില രോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നമ്മുടെ ആരോഗ്യം സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുന്നതിന് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നത് ഏറെ ഉചിതമാണ്. എന്നാല്‍ മിക്കവരും രോഗങ്ങളേതുമില്ലാതെ ഇങ്ങനെ ചെക്കപ്പുകള്‍ക്ക് വിധേയരാകാറില്ല എന്നതാണ് സത്യം. പലരും ഇത് ചെലവേറിയ കാര്യമായാണ് കണക്കാക്കുന്നത്.

എന്നാല്‍ ആറ് മാസത്തിലൊരിക്കല്‍ ഡെന്‍റിസ്റ്റിനെ കാണുന്നതോ, കണ്ണ് പരിശോധന നടത്തുന്നതോ, ഹൃദയാരോഗ്യം ഉറപ്പിക്കുന്നതിനോ, ഇടവിട്ട് രക്തപരിശോധന നടത്തുന്നതിനോ ഒന്നും അത്ര ഭാരിച്ച ചെലവ് വരികയില്ല. 

ഇങ്ങനെ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതാകട്ടെ പല രോഗങ്ങളെയും നേരത്തെ തന്നെ തിരിച്ചറിയുന്നതിനും സമയബന്ധിതമായി ചികിത്സയെടുക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കണ്ണ് പരിശോധനയിലൂടെ നേരത്തെ തന്നെ തിരിച്ചറിയാവുന്ന ചില രോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ബിപി.


ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് കണ്ണിലൂടെ അറിയാൻ സാധിക്കും. കണ്ണില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് ഇതിന്‍റെ സൂചനയായി കാണുന്നത്. കണ്ണിനോ തലയ്ക്കോ പരുക്കേറ്റാലും കണ്ണില്‍ രക്തസ്രാവമുണ്ടാകാം. എങ്കിലും ബിപി അധികരിക്കുന്നതാണ് ഏറ്റവും സാധ്യത കൂടിയ പ്രശ്നം. 

പ്രമേഹം.

പ്രമേഹവും കണ്ണിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇതും പക്ഷേ അല്‍പം ഗുരുതരമാകുമ്പോഴാണ് കണ്ണില്‍ ലക്ഷണം കാണുകയെന്ന് മാത്രം. പക്ഷേ ഈ രീതിയിലും പ്രമേഹം തിരിച്ചറിയുന്നവരുണ്ട്. കണ്ണില്‍ കറുത്ത നിറത്തിലുള്ള പാറിക്കിടക്കുന്നത് പോലുള്ള ചെറിയ കുത്തുകള്‍ കാണുക, കാഴ്ചാശക്തിക്ക് മങ്ങല്‍, ചില സന്ദര്‍ഭങ്ങളില്‍ നിറങ്ങള്‍ തിരിച്ചറിയാൻ പ്രയാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പ്രമേഹത്തില്‍ കണ്ണുകളില്‍ കാണുന്നത്. 

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ണിലൂടെ തിരിച്ചറിയാൻ സാധിക്കും. എന്നാല്‍ അല്‍പം ഗുരുതരമായ അവസ്ഥയിലാണ് കണ്ണില്‍ ലക്ഷണങ്ങള്‍ കാണുകയെന്ന് മാത്രം. ഹൃദയം പ്രശ്നത്തിലാവുകയും ഇതുമൂലം കണ്ണിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. കാഴ്ച മങ്ങല്‍, കണ്ണില്‍ കുത്തുകള്‍, വേദന എന്നിവയെല്ലാമാണ് ലക്ഷണമായി വരിക.

ഒരിനം സന്ധിവാതം.

ഡ്രൈ ഐസ് എന്ന് കേട്ടിട്ടില്ലേ? കണ്ണുകളില്‍ നനവ് വറ്റി വരണ്ട് ഇതുമൂലം പല പ്രയാസങ്ങളും നേരിടുന്ന അവസ്ഥയാണ് ഡ്രൈ ഐസ്. ഒരിനം സന്ധിവാതത്തിന്‍റെ ലക്ഷണമായും ഇത് കണ്ണുകളെ ബാധിക്കാറുണ്ട്. സാധാരണനിലയില്‍ ഡ്രൈ ഐസ് അത്ര ഗുരുതരമായ അവസ്ഥയല്ല. എന്നാല്‍ സന്ധിവാതത്തിന്‍റെ ഭാഗമായി വരുന്ന ഡ്രൈ ഐസ് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് കണ്ണിന് കേടുപാട് സംഭവിക്കാം. 

തൈറോയ്ഡ്.

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ണ് പരിശോധനയിലൂടെ വ്യക്തമാകാം. ്ഡരൈ ഐസ്, കണ്ണുകള്‍ അനക്കാനുള്ള പ്രയാസം, ഒന്നിനെ രണ്ടായി കാണുന്ന അവസ്ഥ, വെളിച്ചം സഹിക്കാനാകാത്ത അവസ്ഥ എന്നിവയെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. 

ക്യാൻസര്‍..

എല്ലാ തരത്തിലുള്ള ക്യാൻസര്‍ രോഗങ്ങളും കണ്ണിലൂടെ കണ്ടെത്താൻ സാധിക്കില്ല. എന്നാല്‍ സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന ക്യാൻസര്‍ രോഗത്തെ ഇത്തരത്തില്‍ കണ്ണിലൂടെ തിരിച്ചറിയാൻ കഴിയും. കണ്‍പോളയില്‍ കാണുന്ന മൃദുലമായ ചെറിയ കുമിളയാണ് ഇതിന്‍റെ ലക്ഷണമായി വരുന്നത്. 

കൊളസ്ട്രോള്‍.

കോര്‍ണിയയ്ക്ക് ചുറ്റുമായി നീലനിറം കലര്‍ന്ന ഒരു വലയം കാണുകയാണെങ്കില്‍ ഇത് കൊളസ്ട്രോള്‍ അധികരിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയാകാം. 

മള്‍ട്ടിപ്പിള്‍ സെലറോസിസ്.

കണ്ണുകള്‍ അനക്കുമ്പോള്‍ വേദന, കാഴ്ച മങ്ങല്‍, ചില സന്ദര്‍ഭങ്ങളില്‍ ഒന്നിനെ രണ്ടായി കാണല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ മള്‍ട്ടിപ്പിള്‍ സെലറോസിസിന്‍റെ ലക്ഷണങ്ങളായും വരാറുണ്ട്. ഇതും പരിശോധനയിലൂടെ തന്നെ ഉറപ്പിക്കാവുന്നതാണ്. 

ലൈംഗികരോഗങ്ങള്‍.

ഗൊണേറിയ അടക്കമുള്ള ചില ലൈംഗിക രോഗങ്ങളുടെ ഭാഗമായും കണ്ണില്‍ വേദന, ചുവപ്പുനിറം, കോര്‍ണിയയ്ക്ക് കേടുപാട് എന്നിവ സംഭവിക്കാം. അതിനാല്‍ തന്നെ ലൈംഗികരോഗങ്ങളും കണ്ണിലൂടെ ഒരു പരിധി വരെ തിരിച്ചറിയാമെന്ന് പറയാം. 

വൈറ്റമിൻ കുറവ്.

വൈറ്റമിൻ കുറവ് ആരോഗ്യത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കുന്നതാണ്. വൈറ്റമിൻ-എ, ബി12, ഇ എന്നിവ കുറയുന്നത് കാഴ്ചയിലെ മങ്ങലായി പ്രതിഫലിക്കാറുണ്ട്. ഇടവിട്ട് കണ്ണ് ചെക്കപ്പ് ചെയ്യുന്നതിലൂടെ ഇതും മനസിലാക്കാൻ സാധിക്കും. ഡ്രൈ ഐസ്, രാത്രിയില്‍ കാഴ്ചയില്ലായ്മ, കോര്‍ണിയയില്‍ വര വീഴുന്ന അവസ്ഥ, കോര്‍ണിയയില്‍ പഴുപ്പ് എന്നിവയും വൈറ്റമിൻ കുറവിന്‍റെ ഭാഗമായി വരാവുന്ന പ്രശ്നങ്ങളാണ്.

Comments