കുഞ്ഞുങ്ങളിലെ ഓട്ടിസം തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം | These things should be observed to identify autism in children
മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന ഒരുത്തരം അവസ്ഥയാണ് ഓട്ടിസം. കുഞ്ഞുങ്ങളുടെ സ്വഭാവത്തിലൂടെ മാത്രമേ ഓട്ടിസമുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കൂ. ജനന സമയത്ത് അത് തിരിച്ചറിയാൻ സാധിക്കില്ല. മറ്റ് കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്തരായി പ്രവർത്തിക്കുമ്പോഴാണ് കുട്ടികൾക്ക് ഓട്ടിസമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ഈ രോഗം തിരിച്ചറിയുന്നതിലൂടെ മികച്ച ചികിത്സ നൽകാൻ സാധിക്കുന്നു. കുട്ടിയുടെ വികാസത്തിന്റെ മൂന്ന് നിർണായക മേഖലകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം - സാമൂഹികം, ആശയവിനിമയം, അറിവ് എന്നിവ ഈ മേഖലകളിലെ വൈകല്യത്തിലേക്ക് നയിക്കുന്നതാണിത്. നേരത്തെയുള്ള രോഗനിർണയവും ഉചിതമായ പരിശീലനവും കുട്ടികളുടെ വളർച്ചയിൽ ഗണ്യമായ പുരോഗതി കാണിക്കും. കുട്ടികളിലെ ഓട്ടിസത്തെ നേരത്തെ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് By Dr. Sindhura Munukuntla, Consultant Paediatrician, Yashoda Hospitals, Hyderabad പറയുന്നു.
നേരത്തെ ഓട്ടിസം കണ്ടെത്തുക
ഓട്ടിസം ഒരു രോഗമല്ല, സാമൂഹിക ഇടപെടൽ, സാമൂഹിക പെരുമാറ്റം, ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള കുട്ടിയുടെ പഠനം തകരാറിലാകുന്ന ഒരു അവസ്ഥയാണിത്. ആവർത്തന സ്വഭാവങ്ങളോടും നിയന്ത്രിത താൽപ്പര്യങ്ങളോടും ഉള്ള സഹജമായ പ്രവണതയുമുണ്ട്. നേരത്തെ ഇത് തിരിച്ചറിയുകയും ഇതിന് വേണ്ട ചികിത്സകളും നൽകുകയാണെങ്കിൽ കുട്ടികളിൽ ഗണ്യമായ മാറ്റം കണ്ടെത്താൻ സാധിക്കും. കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാണ്.
ശിശുക്കൾ - 36 മാസത്തിൽ താഴെ
- ചൂണ്ടിയ ദിശയിലേക്ക് നോക്കുന്നില്ല - മറ്റുള്ളവർ കാണിക്കുന്ന ആംഗ്യങ്ങൾ കുട്ടി പിന്തുടരാതിരിക്കുക, ചൂണ്ടിക്കാണിച്ച വസ്തുവിലേക്ക് നോക്കാതിരിക്കുക.
- സന്തോഷം പങ്കുവെയ്ക്കുന്നില്ല - സന്തോഷം പങ്കുവെയ്ക്കാൻ കുട്ടിക്ക് കഴിയാതിരിക്കുക അല്ലെങ്കിൽ മനസിലാകാതിരിക്കുക. ആർക്കും ഒന്നും നൽകില്ല.
- അനുകരിക്കാതിരിക്കുക - അവരെ കാണിക്കുന്ന പ്രവർത്തനങ്ങളോ ആംഗ്യങ്ങളോ പിന്തുടരാനിടയില്ല.
- തിരികെ പുഞ്ചിരിക്കുകയോ ചെറുതായി പുഞ്ചിരിക്കുകയോ ചെയ്യുന്നില്ല - കുട്ടിയോട് പുഞ്ചിരിക്കുമ്പോൾ പുഞ്ചിരിക്കുകയോ വളരെ കുറച്ച് പുഞ്ചിരിക്കുകയോ ചെയ്യില്ല.
- നേത്ര സമ്പർക്കം ഒഴിവാക്കുന്നു - നേത്ര സമ്പർക്കം ഉണ്ടാക്കുന്നില്ല, അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ പുറത്തേക്ക് നോക്കുന്നു
- പേര് വിളിച്ചാലും പ്രതികരണമില്ല - കുട്ടികളോട് കാണിക്കുന്ന ആംഗ്യങ്ങളോട് പ്രതികരിക്കുന്നില്ല, പേല് വിളിക്കുമ്പോൾ പ്രതികരിക്കുന്നില്ല. മാത്രമല്ല അവർ ആലിംഗനം ചെയ്യാനോ ലാളിക്കാനോ ശ്രമിക്കുന്നില്ല.
- തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നു - കുട്ടി മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ഇഷ്ടപ്പെടുന്നു.
കുട്ടികൾ - 36 മാസത്തിന് മുകളിൽ
- താത്പര്യമില്ലാതെ പെരുമാറുക - കുട്ടി പിൻവാങ്ങുന്നു, മറ്റ് കുട്ടികളുമായി ഇടപഴകുകയോ കളിക്കുകയോ ചെയ്യില്ല. അവർ ഒറ്റയ്ക്കാണ് സമയം ചെലവഴിക്കുന്നത്.
- ചിലപ്പോൾ ബധിരനായി കാണപ്പെടുന്നു -കുട്ടിയെ അഭിസംബോധന ചെയ്യുമ്പോഴോ വിളിക്കുമ്പോഴോ പ്രതികരിക്കുന്നില്ല.
- താൽപ്പര്യമുള്ള കാര്യം സൂചിപ്പിക്കാൻ മുതിർന്നവരുടെ സഹായം തേടുന്നു - ആവശ്യമുള്ള വസ്തുവിനെ സൂചിപ്പിക്കാൻ മുതിർന്നവരുടെ സഹായം എടുക്കുന്നു, പക്ഷേ യാന്ത്രികമായോ ഇടപെടലുകളോ നേത്ര സമ്പർക്കമോ ഇല്ലാതെ.
- നേത്ര സമ്പർക്കം ഒഴിവാക്കുന്നു - കുട്ടി അവരുമായി ഇടപഴകുന്ന ആളുകളുമായി കണ്ണ് കൊണ്ടുള്ള സമ്പർക്കം ഒഴിവാക്കിയേക്കാം.
- ഒബ്‌ജക്‌റ്റുകളോട് നിയന്ത്രിതമോ ആവർത്തിച്ചുള്ളതോ ആയ അറ്റാച്ച്‌മെന്റ് - കുട്ടി ചില കളിപ്പാട്ടങ്ങളിലോ മറ്റ് വസ്തുക്കളിലോ അമിതമായി അറ്റാച്ച്മെൻ്റ് കാണിച്ചേക്കാം. ഈ അറ്റാച്ച്‌മെന്റുകൾ ചിലപ്പോൾ അനുചിതമായി തോന്നിയേക്കാം.
- അസാധാരണമായ പെരുമാറ്റം പ്രകടമാക്കുന്നു - കൈ തട്ടുകയോ വളച്ചൊടിക്കുകയോ ചെയ്യുക. ആടിയുലഞ്ഞ് നടക്കുക, ചാഞ്ചാടുക, കാൽവിരലുകളിൽ നടക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ.
- കെട്ടിപ്പിടിക്കുന്നത് ഇഷ്ടപ്പൊടാതിരിക്കുക - ചിലപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയും ആളുകൾ കെട്ടിപ്പിടിക്കുകയോ തൊടുകയോ ചെയ്യാതിരിക്കാൻ ഇഷ്ടപ്പെടുന്നു.
- സാങ്കൽപ്പിക കളിയുടെ അഭാവം - കളി പലപ്പോഴും ഏകാന്തവും നിഷ്ക്രിയവുമാണ്, സർഗ്ഗാത്മകമല്ല ഉദാ: അടുക്കള സെറ്റ്, ഡോക്ടർ രോഗി തുടങ്ങിയവ.
- സാധാരണ അധ്യാപന രീതികളോട് പ്രതികരിക്കാതിരിക്കാം- പരമ്പരാഗത അധ്യാപന രീതികൾ കുട്ടികളുടെ വളർച്ചയിൽ ഫലപ്രദമല്ല.
- പ്രത്യേകമായ കഴിവുകൾ - കുട്ടിക്ക് ചില പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനോ അല്ലെങ്കിൽ വാക്കുകൾ വായിക്കാൻ , സംഗീതം, കല, പസിൽ, മെമ്മറി അല്ലെങ്കിൽ കണക്കുകൂട്ടലുകൾ എന്നിവ പോലുള്ള പ്രത്യേക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും.
മേൽപ്പറഞ്ഞ സവിശേഷതകളിൽ ഏതെങ്കിലും നിങ്ങളുടെ കുട്ടിയിൽ ഉണ്ടെങ്കിൽ ദയവായി നിങ്ങളുടെ ജനറൽ പീഡിയാട്രീഷ്യനെ സന്ദർശിക്കുക. ഇതിലൂടെ കുട്ടികളിലെ ഓട്ടിസം സാധ്യത പരിശോധിക്കുകയും ഒരു ചൈൽഡ് സൈക്യാട്രിസ്റ്റിലേക്ക് നിങ്ങളെ റഫർ ചെയ്യുകയും ചെയ്യും.
രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ പങ്ക്.
നിങ്ങളുടെ കുട്ടി ആദ്യം രോഗനിർണയം നടത്തുമ്പോൾ, നിങ്ങൾ പല വേഷങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരാം- തെറാപ്പിസ്റ്റ്, രക്ഷിതാവ്, അദ്ധ്യാപകൻ തുടങ്ങി പലതും. ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന കുട്ടികൾക്ക് വേണ്ടി സംസാരിക്കുക എന്നതാണ് മാതാപിതാക്കൾ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. ജീവിത യാത്രയിലുടനീളം ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ സ്വരമായി നിങ്ങൾ മാറിയേക്കാം. കുട്ടികളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കഴിവുകൾക്ക് വേണ്ടി വാദിക്കേണ്ടതായി വരാം. കുട്ടികളുടെ ഉത്തരാവാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം.
പുതിയ കാര്യങ്ങൾ പഠിക്കുക, സ്വയം വിദഗ്ദ്ധനാകുക, നിഷ്പക്ഷമായി ചിന്തിക്കുക, സജീവമായിരിക്കുക, തയ്യാറാകുക, ഒരു ടീം ബിൽഡർ ആകുക, മൊത്തത്തിൽ നിങ്ങളുടെ കുട്ടിയുടെ ശബ്ദമാകുകയാണ് ചെയ്യേണ്ടത്. എത്ര ക്ഷീണിച്ചിരുന്നാലും അവശരായിരുന്നാലും കുട്ടിയെ സമൂഹത്തിലേക്ക് എത്തിക്കുക. അത് കുട്ടിയെ സാമൂഹിക കഴിവുകൾ നേടുന്നതിനും ആശയവിനിമയം നടത്താൻ പഠിക്കുന്നതിനും സഹായിക്കുന്നു.
ഒരു രക്ഷാകർതൃ ഗ്രൂപ്പിലോ ഓട്ടിസം പിന്തുണാ ഗ്രൂപ്പുകളിലോ ചേരേണ്ടത് വളരെ പ്രധാനമാണ്. ഇതിൽ നിന്ന് നല്ല ബന്ധങ്ങളുണ്ടാക്കാം. ഓട്ടിസം ഉള്ള മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിക്കണം. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഇത് ഉപകാരപ്പെടും. വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബോധവൽക്കരിക്കുക. കേൾക്കാൻ ഒരു ചെവി മാത്രമാണെങ്കിലും നിങ്ങൾക്ക് ആവശ്യമായ പിന്തുണ ആവശ്യപ്പെടുക.
ആത്യന്തികമായി നിങ്ങളുടെ കുട്ടിയെ മാത്രമല്ല, നിങ്ങളെത്തന്നെ പരിപാലിക്കുക എന്നതാണ് പ്രധാനം. നിങ്ങളോടും നിങ്ങളുടെ കുട്ടിയോടും മൊത്തത്തിൽ, ആരോഗ്യവാനും സന്തോഷവാനും ആയിരിക്കാൻ നിങ്ങൾ കടപ്പെട്ടിരിക്കുന്നു. ഓട്ടിസം ഒരു രോഗമല്ല, അതൊരു വൈകല്യമാണ്, അതിനാൽ ഇതിന് ചികിത്സയില്ല, എന്നാൽ നേരത്തെ കണ്ടുപിടിക്കുകയും ചെറുപ്രായത്തിൽ തന്നെ ഇടപെടലുകൾ ആരംഭിക്കുകയും ചെയ്താൽ, രോഗനിർണയം വളരെ നല്ലതാണ്.
Comments