ആർത്തവ സമയത്ത് വയർ വീർക്കൽ പ്രശ്നമുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; Having problems with bloating during menstruation? The solution is at home
എല്ലാ മാസവും സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ആർത്തവ ദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ. വയർ വേദന, നടുവേദന, ഛർദ്ദിൽ, ശരീരം വേദന, വയർ വീർക്കൽ തുടങ്ങി പലതരം ബുദ്ധിമുട്ടുകാണ് സ്ത്രീകൾ അനുഭവിക്കുന്നത്. ഓരോ സ്ത്രീകളിലും ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ വ്യത്യസ്തമായിരിക്കും. ആർത്തവ സമയത്ത് എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അടിവയറ്റിലെ വേദന. വേദനയും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോൾ പല സ്ത്രീകളും വേദന സംഹാരികളാണ് പരീക്ഷിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഡോക്ടറുടെ നിർദേശം കൂടാതെ ഒരിക്കലും ആർത്തവ കാലത്ത് മരുന്നുകൾ കഴിക്കാൻ പാടില്ല. ആർത്തവ കാലത്ത് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വയർ വീർക്കൽ. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാണ കഴിയുന്ന ചില പരിഹാര മാർഗങ്ങൾ നോക്കാം.
പുതിന ചായ
പ്രകൃതിദത്തമായ പരിഹാരമാണ് പുതിന ചായ. പുതിനിയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് മെന്തോൾ. ഇത് ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പുതിനയിലയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല, പ്രതിരോധ ശേഷിയെ വർധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കും. ആർത്തവ സമയത്ത് ദിവസവും പുതിന ചായ കുടിക്കുന്നത് വയർ വീർക്കുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കും. പുതിന പതിവായി കഴിച്ചാൽ ആമാശയ ശുദ്ധീകരണത്തിനും ഉദര രോഗങ്ങൾക്കും ഏറെ മികച്ചതാണ്. ശരീരത്തിൻ്റെ ഉപചായ പ്രവർത്തനങ്ങൾ നല്ലതാക്കാൻ ഇത് ഏറെ സഹായിക്കും.
പെരുംജീരകം പോലെ തന്നെ ജീരകവും വയർ വീർക്കലിനുള്ള പ്രധാന പരിഹാര മാർഗമാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന വയർ വേദന, വയർ ഇളക്കം എന്നീ പ്രശ്നങ്ങൾക്ക് മികച്ചതാണ് ജീരക ചായ. ജീര അജ്‌വെയ്ൻ ചായ വയറുവേദന കുറയ്ക്കുന്നതിനു പുറമേ ദഹനത്തെ നന്നായി നിയന്ത്രിക്കാനും സഹായിക്കുന്നു. ജീരകം ചേർത്ത് തയ്യാറാക്കുന്ന ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പല തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. വയറിലെ പേശികൾക്ക് വിശ്രമമേകുന്നതിലൂടെയും പിത്തരസം ഒഴുക്കുന്നതിലൂടെയും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ജീരക ചായ കുടിക്കുന്നതിലൂടെ വായുകോപം, വയർ വീക്കം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്താനും ഇതിലൂടെ കഴിയുന്നു.
കുക്കുമ്പർ വെള്ളം തയ്യാറാക്കാൻ, ഒരു പാത്രത്തിൽ 5 മുതൽ 6 ഗ്ലാസ് വരെ വെള്ളം എടുത്ത ശേഷം വെള്ളരിക്ക കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. വെള്ളരിക്കാ കഷ്ണങ്ങൾ വെള്ളത്തിൽ ചേർക്കുക. നല്ല രുചിയും പുതുമയും ലഭിക്കാൻ കുറച്ച് പുതിനയില ചേർക്കുക. ഇത് ഒരു രാത്രി വയ്ക്കുകയോ അല്ലെങ്കിൽ കുറച്ച് മണിക്കൂർ കുതിരാൻ വയ്ക്കുകയോ ചെയ്ത ശേഷം ദിവസം മുഴുവൻ ഈ വെള്ളം കുടിക്കുക. ഇത് വയറുവേദന കുറയ്ക്കുക മാത്രമല്ല നിങ്ങളെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്നു.
പെരുംജീരകം വെള്ളം
പൊതുവെ കറികൾക്ക് രുചി കൂട്ടാൻ ഉപയോഗിക്കുന്നതാണ് പെരുംജീരകം. സാധാരണയായി ഭക്ഷണത്തിന് ശേഷം പെരുജീരകം അല്ലെങ്കിൽ ജീരകം കഴിക്കുന്ന ഒരു പതിവ പലർക്കുമുണ്ട്. ദഹന പ്രക്രിയ വേഗത്തിലാക്കാൻ ഇത് വളരെയധികം സഹായിക്കും. ഒരു ടീസ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വെള്ളം തണുത്തതിന് ശേഷം കുടിക്കുക. പെരുംജീരകത്തിലെ പ്രധാന സംയുക്തങ്ങളിലൊന്നാണ് അനെത്തോൾ, പ്രകൃതിദത്ത ആന്റിസ്പാസ്മോഡിക്, ആൻറി-ഇൻഫ്ലമേറ്ററി ഏജന്റാണിത്. ദഹനനാളത്തിലെ പേശികളെ വിശ്രമിക്കാൻ അനെത്തോൾ സഹായിക്കുന്നു, ഇത് മലബന്ധവും വീക്കവും കുറയ്ക്കാൻ സഹായിക്കും.
Comments