ഉറങ്ങുമ്പോഴും ബ്രാ ധരിക്കുന്നുണ്ടോ? അപകടം അരികിലുണ്ട്.. Do you wear a bra while sleeping? Danger is near..
സ്ത്രീയ്ക്ക് ആത്മവിശ്വാസം പകരുന്ന ഉറ്റ ചങ്ങാതിയാണ് അവൾ ധരിക്കുന്ന ബ്രാ. എന്നാൽ രാത്രി ഉറങ്ങാൻ പോകുമ്പോൾ ബ്രാ..
ബ്രാ ധരിക്കുന്നത് സ്തനങ്ങൾക്ക് ദൃഢതയും സ്വാഭാവിക ഭംഗിയും നല്കുമെന്നതിൽ തർക്കമൊന്നുമില്ല. രാത്രി ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് നല്ലതോ ചീത്തയോ? ഇന്ന് പല സ്ത്രീകൾക്കുമുള്ള ഒരു സംശയമാണിത്. സ്ത്രീയ്ക്ക് അത്രമേൽ ആത്മവിശ്വാസവും ധൈര്യവുമൊക്കെ നൽകുന്ന ഉറ്റ ചങ്ങാതിയെന്ന് വിശേഷിപ്പിക്കാവുന്ന ബ്രാ ഉറങ്ങുമ്പോഴും ധരിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമോ? രാത്രി ബ്രാ ധരിക്കുന്നതും സ്തനാർബുദ സാധ്യതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ഉറങ്ങുമ്പോൾ ബ്രാ നീക്കംചെയ്യുക.
രോഗങ്ങളുടെ സാധ്യത മാറ്റി നിര്‍ത്തിയാല്‍ പോലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബ്രാ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ആവശ്യത്തിന് വായു സഞ്ചാരം ലഭിയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നതിനാല്‍ അസ്വസ്ഥതകള്‍ ഒന്നുമില്ലാതെ ഉറങ്ങാനും ഇത് ഗുണം ചെയ്യും. സ്ഥിരമായി ബ്രാ ധരിച്ച് ഉറങ്ങുന്നത് സ്തനാര്‍ബുദത്തിന് പ്രധാന കാരണമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. രാത്രി ഉറങ്ങുമ്പോഴും ബ്രാ ധരിയ്ക്കുന്നത് എങ്ങനെയെല്ലാം സ്ത്രീ ശരീരത്തെ ദോഷകരമായി ബാധിയ്ക്കുമെന്ന് നോക്കാം.
രക്തയോട്ടത്തെ ബാധിക്കുന്നു
ബ്രാ ധരിച്ചുകൊണ്ട് രാത്രി സമയങ്ങളില്‍ ഉറങ്ങുന്നത് രക്തചംക്രമണത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് സ്തനങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തെ പേശികളെ കംപ്രസ് ചെയ്യുകയും അതുവഴി നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. വളരെ ഇറുകിയ തരത്തിലുള്ള ബ്രാ ധരിയ്ക്കുന്നത് സ്തന കലകള്‍ക്ക് പ്രശ്നമുണ്ടാകുകയും ചെയ്യും.
ചർമ്മത്തെ പ്രകോപിപ്പിക്കും:
ബ്രാ ധരിയ്ക്കുമ്പോള്‍ സ്തനങ്ങളും പുറം ഭാഗത്തെ പ്രദേശങ്ങളും ബ്രായ്ക്കുള്ളില്‍ ഇറുകിയിരിയ്ക്കും. ഇത് ഈ ഭാഗത്തെ ചര്‍മത്തെ പ്രകോപിപ്പിയ്ക്കാനും നീര്‍ക്കെട്ട് സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുക്കാനും വഴിവെയ്ക്കും. എല്ലാ ദിവസവും 24 മണിക്കൂര്‍ തുടര്‍ച്ചയായി ഇങ്ങനെ വരിഞ്ഞു മുറുകി ഇരിയ്ക്കുന്നത് ചര്‍മത്തില്‍ കുഴിഞ്ഞ തരത്തിലുള്ള പാടുകള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.
ഫംഗസ് സ്തനാരോഗ്യത്തെ ബാധിച്ചേക്കാം.
പലരും വേണ്ട ശ്രദ്ധ നൽകാത്ത കാര്യമാണിത്. ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് സ്തനങ്ങളിലും സമീപത്തെ ചര്‍മ ഭാഗങ്ങളിലും ഫംഗസ് അണുബാധയ്ക്ക് കാരണമായേക്കാം. കാരണം ഇത് തുടര്‍ച്ചയായി ധരിയ്ക്കുന്നത് വഴി വിയര്‍പ്പ് കണങ്ങള്‍ തങ്ങി നില്‍ക്കാനും അത് ഫംഗസ് ആയി രൂപപ്പെടുകയും ചെയ്യും. അതിനാല്‍ രാത്രി സമയങ്ങളില്‍ നിര്‍ബന്ധമായും ബ്രാ ഉപയോഗിക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കുറഞ്ഞ പക്ഷം അതിന്‍റെ കുളത്തുകള്‍ എങ്കിലും അഴിച്ചിടുന്ന രീതിയില്‍ മാത്രം ഉപയോഗിക്കാനായി കരുതുക.
ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.
നല്ല രാത്രി ഉറക്കം ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ വളരെയധികം ഇറുകിയ ബ്രാ ധരിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും എന്നതും ഒരു പ്രധാന കാരണമാണ്. ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാതിരിയ്ക്കാന്‍ കാരണമാകുകയും ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. സ്തനങ്ങള്‍ക്കും ആവശ്യത്തിന് ശ്വസിക്കണം എന്ന് മനസ്സിലാക്കുക., അതിനാല്‍ രാത്രി നിര്‍ബന്ധമായും ബ്രാ ധരിയ്ക്കാതെ ഉറങ്ങാന്‍ ശീലിച്ചോളൂ. ഇനി അഥവാ ഉപയോഗിക്കണമെന്ന് നിര്ബന്ധമാണെകിൽ ഏറ്റവും അവസാനത്തെ കൊളുത്തി അയച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചർമ്മത്തെ നശിപ്പിച്ചേക്കാം.
സ്തന ഭാഗത്തെ ചര്‍മം വളരെ മൃദുലമാണ്. അതിനാല്‍ തന്നെ നിരന്തരമായ ബ്രാ ഉപയോഗം പാടുകള്‍ വരാനും കലകളുണ്ടാകാനും കാരണമാകും. സ്തനങ്ങളിലെ നിറം മാറ്റം, പിഗ്മെന്റെഷന്‍, തിണര്‍പ്പ്, എന്നിവയ്ക്ക് ഇത് വഴിവെയ്ക്കും. ഇത്തരം നിരവധി പ്രശ്നങ്ങള്‍ ശരീരത്തിലുണ്ടാകാന്‍ കാരണമാകുന്ന ഒന്നാണ് രാത്രിയില്‍ അനാവശ്യമായി ബ്രാ ധരിയ്ക്കുന്നത്. അതിനാല്‍ ഇപ്പോള്‍ തന്നെ ബ്രാ ധരിയ്ക്കാതെ ഉറങ്ങുന്ന ശീലം തുടങ്ങിക്കോളൂ. കൂടാതെ, സ്തനങ്ങളുടെ ആരോഗ്യത്തിനായുള്ള ചില വ്യായാമങ്ങളും ചെയ്തു തുടങ്ങൂ.
Read More: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.
Comments