അമിതവണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, വണ്ണം കുറച്ചതിന് ശേഷം അത് നിലനിർത്തി മുന്നോട്ടുപോകാൻ അതേപോലെതന്നെ പരിശ്രമം അനിവാര്യമാണ്. വണ്ണം കുറയ്ക്കാൻ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ആരോഗ്യകരമായ പാനീയങ്ങൾ ഏതൊക്കെയാണെന്നറിയാം...
ഒന്ന്.
പ്രഭാതം ആരംഭിക്കാനുള്ള ആരോഗ്യകരമായ മാർഗമാണ് ഉലുവ വെള്ളം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ബി6, പ്രോട്ടീൻ, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ വെള്ളം സഹായിക്കും.
രണ്ട്.
ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയുന്നു. വയറിളക്കം, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ അകറ്റാൻ ദിവസവും രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം ചെറുനാരങ്ങയോടൊപ്പം കുടിക്കാം.
മൂന്ന്.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള അതിന്റെ സ്വാധീനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡന്റ്, ആന്റി ഡയബറ്റിക് ഗുണങ്ങൾക്ക് പേരുകേട്ട കറുവപ്പട്ട ഭാരം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. കറുവപ്പട്ട തിളപ്പിച്ച വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കുക.
Comments