കുട്ടികളിലെ അമിതവണ്ണം ഒരു ആഗോളപ്രശ്‌നമായി മാറുകയാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ ആണ് ഇതിന്റെ പ്രധാന കാരണമെന്ന് തന്നെ പറയാം. മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് അമിതവണ്ണം. പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമിതവണ്ണമുള്ള കുട്ടികളിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ഓസ്‌ട്രേലിയയിൽ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളിലും കൗമാരക്കാരിലും 4-ൽ 1 പേർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളതായി കണ്ടെത്തി. 12-ൽ 1 പേർക്ക് പൊണ്ണത്തടി ബാധിക്കുന്നു. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുകയും ശാരീരികമായ യാതൊരു പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യാതിരിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹോർമോണുകളും ജനിതക ശാസ്ത്രവും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉയർന്ന കലോറി ഭക്ഷണം, മധുരമുള്ള പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരഭാരം വർദ്ധിപ്പിക്കും. പ്രത്യേകിച്ച് എണ്ണമയമുള്ള ഭക്ഷണങ്ങൾ വളരെ മധുരമുള്ളതല്ല, മധുരമുള്ള മധുരമുള്ള പാനീയങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കും.
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളുണ്ട്. ഇത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. കുട്ടികൾ ടിവി കാണുന്നതിനിടയ്ക്ക് അവരെ അതിൽ നിന്ന് ശ്രദ്ധ മാറ്റുന്നത് വളരെ നല്ലതാണ്. കുട്ടികളിൽ ബുദ്ധിവികാസത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൊടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
Comments