വീണ്ടും കൊവിഡ് വ്യാപനം, എന്തൊക്കെ മുൻകരുതലുകൾ വേണം | Covid spread again, what precautions should be taken

 പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്നാണ് ജാഗ്രത നിർദ്ദേശം. ആശുപത്രികൾ കൂടുതൽ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിൽ എത്തിയതോടെ ആണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലാണ് കൊവിഡ് രോഗികൾ കൂടുതലുള്ളത്. എല്ലാ ജില്ലകലിളും വേണ്ട സജ്ജീകരണ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത്.

ആശുപത്രികളിൽ എത്തുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായത് കാരണം സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

കോവിഡിന് എതിരെ എടുക്കേണ്ട മുൻകരുതലുകൾ

  • നിർബന്ധമായും മാസ്ക് ധരിക്കുക
  • കൈകൾ സോപ്പിട്ട് കഴുകുക
  • രോഗം ബാധിച്ചവരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക
  • രോഗം സ്ഥിരീകിരച്ചവർ പൊതുയിടങ്ങളിലും ആളുകൂട്ടങ്ങളിലും പോകാതിരിക്കുക.
  • മറ്റ് രോഗങ്ങളുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ തീർച്ചയായും ചികിത്സ തേടുക
  • രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർ തീർച്ചയായും മാസ്ക് ധരിക്കണം

Comments