'കൊക്കക്കോളയും പെപ്സിയും പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും'; പുതിയ പഠനം: 'Coca-Cola and Pepsi can improve men's sexual health
കൊക്കക്കോളയും പെപ്സിയുമെല്ലാം പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണായ 'ടെസ്റ്റോസ്റ്റിറോണ്‍' കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 'ടെസ്റ്റോസ്റ്റിറോണ്‍' ഹോര്‍മോണ്‍ ഉത്പാദനം കൂടുമ്പോള്‍ അത് സ്വാഭാവികമായും പുരുഷന്മാരിലെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
സാധാരണഗതിയില്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ളവര്‍ കുപ്പി പാനീയങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ പാനീയങ്ങള്‍. അതുപോലെ കാര്‍ബണേറ്റഡ് പാനീയങ്ങളും ധാരാളം പേര്‍ ഒഴിവാക്കാറുണ്ട്. അത്തരത്തില്‍ ധാരാളം പേര്‍ ഒഴിവാക്കുന്ന പാനീയങ്ങളാണ് കൊക്കക്കോളയും പെപ്സിയുമെല്ലാം.
എന്നാല്‍ പുതിയൊരു പഠനം പറയുന്നത് പ്രകാരം കൊക്കക്കോളയും പെപ്സിയുമെല്ലാം പുരുഷന്മാരുടെ ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുമത്രേ. ചൈനയിലെ 'നോര്‍ത്ത്‍വെസ്റ്റ് മിൻസു യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ആക്ട എൻഡോക്രൈനോളജിക്ക' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
കൊക്കക്കോളയും പെപ്സിയുമെല്ലാം പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണായ 'ടെസ്റ്റോസ്റ്റിറോണ്‍' കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 'ടെസ്റ്റോസ്റ്റിറോണ്‍' ഹോര്‍മോണ്‍ ഉത്പാദനം കൂടുമ്പോള്‍ അത് സ്വാഭാവികമായും പുരുഷന്മാരിലെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
ഇതിന് പുറമെ ഈ പാനീയങ്ങള്‍ പുരുഷന്മാരുടെ ലൈംഗികാവയവമായ പുംബീജഗ്രന്ഥി അഥവാ വൃഷണത്തിന്‍റെ വലുപ്പം കൂട്ടുമെന്നും അങ്ങനെയും ലൈംഗികാരോഗ്യം മെച്ചപ്പെടുമെന്നും പഠനം വിശദീകരിക്കുന്നു.
എന്നാല്‍ ഇതിന് നേര്‍വിപരീതമായ നിരീക്ഷണങ്ങളാണ് മുൻകാലങ്ങളില്‍ പല പഠനങ്ങളും പങ്കുവച്ചിട്ടുള്ളത്. അതായത്, കാര്‍ബണേറ്റഡായ പാനീയങ്ങള്‍ (കൊക്കക്കോളയും പെപ്സിയും അടക്കം) ബീജത്തിന്‍റെ ആരോഗ്യത്തെ പ്രതികൂമായി സ്വാധീനിക്കുമെന്നും 'ടെസ്റ്റോസ്റ്റിറോണ്‍' ഉത്പാദനം കുറയ്ക്കുമെന്നും ആണ് ഈ പഠനങ്ങളെല്ലാം തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഒരു സംഘം പുരുഷ എലികളിലാണത്രേ ചൈനയിലെ ഗവേഷകര്‍ പഠനം നടത്തിയത്. ഇവയ്ക്ക് കൊക്കക്കോളയും പെപ്സിയും പതിവായി നല്‍കി ദിവസങ്ങളോളം നിരീക്ഷിച്ചതിനും രക്തപരിശോധന അടക്കം പല പരിശോധനകളും നടത്തിയതിനും ശേഷമാണ് തങ്ങള്‍ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ വാദിക്കുന്നത്. എന്നാല്‍ പഠനത്തിന്‍റെ ആധികാരികത സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
Comments