അസിഡിറ്റി:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; Acidity: Things to watch out for

● എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറിയകളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.

● എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്‌സ് കഴിക്കാം. ഒരു പാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കുകയും വേണം.

● അമ്ലത്വം കൂടിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഒഴിവാക്കുക.

​● ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.

● ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.

● ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. അതുകൊണ്ട് അത്താഴത്തിന് ശേഷം അല്പം നടക്കാം. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം ചിട്ടപ്പെടുത്താം.

● അമിതമായ വണ്ണവും അസിഡിറ്റിയ്ക്ക് ഒരുകാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.

● ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക.

● ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.


Comments