ISLIM FLAT TUMMIES ഉപയോഗിക്കുന്നവർ പൊതുവെ ചോദിക്കാറുണ്ട് ഞങ്ങൾക്ക് എന്തൊക്കെ കഴിക്കാം എന്ന്. ഇവിടെ ISLIM ഉപയോഗിക്കുന്ന ഒരാൾക്ക് പിന്തുടരാവുന്ന ഒരു ഡയറ്റിന്റെ മാതൃകയാണ് ഉള്ളത്.
ഈ ഡയറ്റ് 1200 കലോറി വരെ മാത്രം ദിവസവും അനുവദിയ്ക്കുന്ന ഒന്നാണ്. ചോറ്, സാമ്പാര്‍, തോരന്‍ തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി തന്നെയാണ് ഈ പ്രത്യേക ഡയറ്റ് തയ്യാറാക്കിയിരിയ്ക്കുന്നത്. ഇതു പ്രകാരം രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കാം. ഇത് 1 ഗ്ലാസ്. രണ്ടോ, മൂന്നോ ഗ്ലാസ് സാധാ വെള്ളവും എഴുന്നേറ്റാൽ ഉടനെ കുടിക്കുന്നത് ശരീരം വിഷാംശമുക്തമാകാൻ സഹായിക്കുന്നു. ശേഷം ഒരു കപ്പ് മധുരമില്ലാത്ത ചായ. ഇതിനൊപ്പം എന്തെങ്കിലും കഴിയ്ക്കണമെന്നുള്ളവര്‍ക്ക് 2 ആരോറൂട്ട് ബിസ്‌ക്കറ്റ് കഴിയ്ക്കാം. ചായയയില്‍ 35 കലോറിയും ബിസ്‌ക്കറ്റില്‍ 56 കലോറിയുമുണ്ട്. ഇവിടെ ആകെയുള്ള കലോറി 91.
പ്രാതലിന്.
പ്രാതലിന് വളരെക്കുറച്ചു മാത്രം തേങ്ങാ ചേര്‍ത്ത ഗോതമ്പു പുട്ട് രണ്ടു കഷ്ണം, കടലക്കറി ഒരു കപ്പ് എന്നിവയാകാം. ഇവ രണ്ടും ചേര്‍ത്ത് 264 കലോറിയാണ്. ഇവിടെ ലഭ്യമാകുന്ന പ്രോട്ടീന്‍ ആകെ 9.
ഇതല്ലെങ്കില്‍ അപ്പം 2 കഷ്ണം, നാടന്‍ മുട്ട റോസ്റ്റ്, 2 മുട്ട ഉള്‍പ്പെടുത്തിയത് ആകാം. ഇവിടെ ലഭ്യമാകുന്ന കലോറി 250, പ്രോട്ടീന്‍ 9 തന്നെ. ഇനി ഉച്ചയ്ക്കും രാവിലെയുമുള്ള ഇടനേരത്ത് കഴിയ്ക്കാവുന്ന ഭക്ഷണം, അതായത് മിഡ്‌മോണിംഗ് ഭക്ഷണം, ഒരു ആപ്പിള്‍ അല്ലെങ്കില്‍ മിക്‌സ്ഡ് ഫ്രൂട്ട് ബൗള്‍, മധുരമില്ലാത്ത ഗ്രീന്‍ ടീ എന്നിവ. ഇവിടെ വരുന്ന കലോറി 40 ആണ്.
ഉച്ചയ്ക്ക്.
ഉച്ചയ്ക്ക് ചുവന്ന മട്ട അരിയുടെ ചോറ്, അത് ഒരു സൂപ്പു ബൗളിന്റെ മൂന്നിലൊന്ന് മാത്രം, തേങ്ങാ ചേര്‍ക്കാത്ത സാമ്പാര്‍ ഒരു മീഡിയം ബൗള്‍, ബീറ്റ്‌റൂട്ട് പച്ചടി ഒരു ചെറിയ ബൗള്‍, കുറവു തേങ്ങാ ചേര്‍ത്ത് ക്യാബേജ് തോരന്‍ ഒരു ചെറിയ ബൗള്‍. ഇവിടെ ആകെ കലോറി 270, പ്രോട്ടീന്‍ തോത്-11. ഉച്ച ഭക്ഷണ ശേഷം 10 മിനിറ്റ് നടക്കുക, ശേഷം ഒരു ഗ്ലാസ് ചൂടുളള നാരങ്ങാവെള്ളം അല്ലെങ്കില്‍ മധുരമില്ലാത്ത ഒരു കപ്പ് ഗ്രീന്‍ ടീ.
വൈകീട്ട്.
വൈകീട്ട് ഒരു കപ്പ് ഗ്രീന്‍ ടീ അല്ലെങ്കില്‍ കാപ്പി മധുരമില്ലാത്തത്, ഗോതമ്പ് റസ്‌ക് എന്നിവ. ഇവിടെ ആകെ കലോറി വരുന്നത് 105. പ്രോട്ടീന്‍ തോത് 6.
ആവശ്യമെങ്കിൽ മാത്രം വൈകിട്ട് ആറുമണിക്ക് മുൻപ് പത്തിരി 2, മുളകിട്ട മീന്‍കറി ഒരു മീഡിയം ബൗള്‍, സാലഡ് ഒരു മീഡിയം ബൗള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.. ആകെ കലോറി 330. പ്രോട്ടീന്‍ തോത് 12.
7 നും 8 നും ഇടയിൽ ISLIM നന്നായി ചവച്ചരച്ചു സമയമെടുത്ത് കഴിക്കുക. ഒപ്പം സ്‌നാക്‌സോ, വെള്ളമോ കുടിക്കേണ്ട. ISLIM പൂർണമായും കഴിച്ചുകഴിഞ്ഞു 15 മിനിട്ടിനു ശേഷം 2 ,3 ഗ്ലാസ് വെള്ളം കുടിക്കുക.
ഇതു പ്രകാരം മൈദ, ബേക്കറി വസ്തുക്കള്‍ എന്നിവ കഴിയ്ക്കരുത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ വേണ്ട. വറുത്തവ, ചോക്കലേറ്റുകള്‍, മധുരമുള്ളവ എന്നിവ അരുത്. ഇതു പോലെ പ്രാതല്‍ ഒഴിവാക്കരുത്. കഴിവതും നേരത്തെ ഉറങ്ങി നേരത്തെ ഉണരുക. ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പേ അത്താഴം (ISLIM) കഴിയ്ക്കുക. കഴിവതും 7നു തന്നെ. ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്. അനാരോഗ്യകരമായ സ്‌നാക്‌സിന് പകരം നട്‌സ് പോലെ ആരോഗ്യകരമായവ വേണം. ഫ്രിഡ്ജില്‍ ആരോഗ്യകരമായവ മാത്രം സൂക്ഷിയ്ക്കുക. ഇത് അനാവശ്യ പ്രേരണ ഒഴിവാക്കാന്‍ നല്ലതാണ് ഇതെല്ലാം തടി കുറയ്ക്കാന്‍ ഏതു ഡയറ്റിനൊപ്പവും പാലിയ്‌ക്കേണ്ട അടിസ്ഥാന തത്വങ്ങളാണ്.
ശരീരഭാരം കുറയ്ക്കാൻ മറ്റൊരു ഡയറ്റ് പ്ലാൻ ഇങ്ങനെ.
.
ISLIM ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
This diet was prepared by FAVAS ABDUL RASHEED.
Contact at: +91 9562 98 2396
Related Post:
Comments