'ഭാരം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും'- ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ പോംവഴിയുമായി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍. തൈര് ഉണക്കമുന്തിരിയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ റുജുത നല്‍കുന്ന എളുപ്പമാര്‍ഗം. തന്റെ 12 ആഴ്ച നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് പ്രൊജക്ട് സീരീസിന്റെ ഭാഗമായാണ് റുജുത ഈ പൊടിക്കൈ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഒരു ബൗള് നിറയെ ആറിയ പാലിലേക്ക് അഞ്ചോ ആറോ ഉണക്കമുന്തിരി ഇട്ടശേഷം തലേന്നത്തെ തൈരിൽ നിന്നും ഇത്തിരി ബൗളിലേക്ക് പകരുക. ശേഷം എട്ട് മണിക്കൂർ  തണുത്തുണങ്ങിയ പ്രതലത്തില്ൽ സൂക്ഷിക്കണം. എട്ട് മണിക്കൂറിനുശേഷം ബൗളിൽ  രൂപപ്പെടുന്ന ഈ തൈരാണ് നാലുമണിക്കത്തെ ലഘുഭക്ഷണമായോ അല്ലെങ്കിൽ  ഉച്ചഭക്ഷണമായിത്തന്നെയോ ഉപയോഗിക്കേണ്ടത്. വീട്ടിലിരിക്കുമ്പോൾ  ഏറ്റവും എളുപ്പത്തിൽ ചെയ്തുനോക്കാവുന്ന ഒന്നാണ് ഇത്. തൂക്കം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ ഗുണകരമാണെന്നാണ് റുജുതയുടെ അഭിപ്രായം
                                      
ഏറ്റവും നല്ല പ്രോബയോട്ടിക്കാണ് തൈര്. കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും തൈരിന് സാധിക്കും. കുട്ടികളിലേയും മുതിർന്നവരിലേയും മലബന്ധമകറ്റാനുമുള്ള കഴിവും ഇതിനുണ്ടെന്ന് റുജുത പറയുന്നു. അതുപോലെ തന്നെയാണ് ഉണക്കമുന്തിരിയും. കൂടാതെ, ധാരാളം സൊല്യൂബിൾ നാരുകളുമടങ്ങിയിട്ടുണ്ട് ഇതിൽ.  ഉണക്കമുന്തിരിയോടൊപ്പം തൈര് കഴിക്കുന്നത് വയറ് വീർക്കുന്നത് കുറയ്ക്കുകയും കുടലിലെ വീക്കത്തെ ഇല്ലാതാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പല്ലുകളേയും മോണയേയും ആരോഗ്യത്തോടെ സൂക്ഷിക്കാനും എല്ലുകൾക്കും സന്ധികൾക്കും ശക്തികൂട്ടാനും ഇത് സഹായിക്കുമെന്നും റുജുത തന്റെ പോസ്റ്റിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.


\

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും ടിപ്സ് ലഭിക്കുവാൻ ഞങ്ങളുടെ WHATSAP GROUP ൽ അംഗമാവുക
>> CLICK HERE TO JOIN



Comments