ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും പൊതുവിൽ ചായ പ്രേമികളാണ്. രാവിലെയും വൈകുന്നേരവും ഓരോ കപ്പ് ചായ കുടിക്കുന്നവർ. എന്നാൽ ആരും തന്നെ അതിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ചിന്തിക്കാറില്ല.
ചായ കുടിക്കുന്നതിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിദഗ്ദ്ധർ. ചായയിൽ പാൽ ചേർക്കാമോ, പഞ്ചസാര എത്ര ചേർക്കണം, ചായ കുടിക്കാൻ ഏറ്റവും നല്ല സമയമേതാണ് തുടങ്ങിയ നിരവധി സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നോക്കാം..
ആരോഗ്യകരമായ ദഹനം, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയ സുഗമമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഉറങ്ങുന്നതിന് 10 മണിക്കൂർ മുൻപ് വരെ നിങ്ങൾ ചായ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, ദഹനപ്രശ്നങ്ങൾ ഇല്ലാത്തവർ, അസിഡിറ്റിയോ ഉദരസംബന്ധമായ അസുഖങ്ങളോ ഇല്ലാത്തവർ, ഉറക്ക പ്രശ്നനങ്ങൾ ഇല്ലാത്തവർ, ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവർ തുടങ്ങിയ ആളുകൾക്ക് ചായ കുടിക്കുന്നതിൽ വലിയ പ്രശ്നങ്ങൾ ഇല്ല.
ഉറക്കമില്ലായ്മ മൂലമോ ഉറക്കത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരോ വൈകുന്നേരത്തെ ചായ പൂർണ്ണമായും ഒഴിവാക്കണം. ഉത്കണ്ഠയുള്ളവരോ മറ്റ് സമ്മർദ്ദങ്ങൾ ഉള്ളവരോ ആയ ആളുകൾ, ക്രമരഹിതമായ വിശപ്പ് അനുഭവപ്പെടുന്നവർ, ഹോർമോൺ പ്രശ്നങ്ങൾ ഉള്ളവർ, അസിഡിറ്റിയോ മറ്റ് ഉദരസംബന്ധമായ അസുഖങ്ങളോ നേരിടുന്നവർ , ഭാരക്കുറവുള്ളവർ തുടങ്ങിയവരും വൈകുന്നേരത്തെ ചായ ഉപേക്ഷിക്കുന്നതാണ് നല്ലത്.
ചായയിൽ പാൽ ചേർത്ത് കഴിക്കുന്നതിന് നിരവധി ദോഷവശങ്ങൾ ഉണ്ട്. പാൽ ചായയിൽ ചേർക്കുമ്പോൾ തേയിലയുടെ ചവർപ്പ് മാറി രുചികരം ആവുന്നു. പഞ്ചസാരയും കട്ടൻ ചായയുടെ രുചി കൂട്ടുന്നു. എന്നാൽ പാൽ ചായയിലെ ആന്റിഓക്സിഡന്റ്സ് കുറച്ച് ജൈവിക പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നു. അസിഡിറ്റി ഉണ്ടാകാൻ പാൽ കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെ നശിപ്പിക്കുക മാത്രമല്ല, ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഉദരരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ചായ കുടിശീലത്തിൽ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും ചിലത് പറയാനുണ്ട് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങൾ എന്നിവയോടൊപ്പം പാൽ ചായ കുടിക്കുക. ദിവസവും മൂന്നും നാലും കപ്പ് ചായ കുടിക്കുന്നവരാണെങ്കിൽ ഗ്രീൻ ടീയോ മറ്റ് ഫ്‌ളേവറുകളിൽ ഉള്ള ചായകളോ ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക. ചായ തയ്യാറക്കിയതിന് ശേഷം പാൽ ചേർക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
Comments