അമിതമായ എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാവുന്നത് ഇങ്ങനെയാണ്: This is how excessive use of oil can be harmful to health.


എണ്ണയില്ലാതെ എന്ത് പാചകമാണ് നമുക്ക്? പലതരത്തിലുള്ള എണ്ണയിൽ മുക്കിപ്പൊരിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പലതുണ്ട് നമ്മുടെ മെനുവിൽ. എന്നാൽ അമിതമായി ഇത്തരം ഓയിലുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ദഹനപ്രശ്നങ്ങള്: ഭക്ഷണത്തിലുള്ള ഓയിലിന്റെ അളവിന് അനുസരിച്ചാണ് ശരീരത്തില് എന്തുമാത്രം കൊഴുപ്പ് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അമിതമായ അളവിൽ  രീരത്തില് ഓയിലിന്റെ അംശം എത്തുന്നത് വയറുവേദന, വയറുവീര്പ്പ്, വയറിളക്കം, ഓക്കാനം എന്നിവയുണ്ടാകാൻ  കാരണമാകുന്നു.

ഭാരംകൂടൽ:  ഓയിൽ  അടങ്ങിയ ഭക്ഷണത്തില് കലോറി വലിയ അളവിൽ  അടങ്ങിയിരിക്കുന്നു. അതിനാൽ  തന്നെ എണ്ണ കൂടുതൽ  അടങ്ങിയ ഭക്ഷണം ശരീരഭാരം കൂട്ടാനിടയാക്കും. കൊഴുപ്പ് കൂടുതൽ  ഉണ്ടാകുന്നത് വയറിലടിയാനും ഇടയാക്കും.

ഹൃദയപ്രശ്നങ്ങൾ:  ഓയിൽ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ  ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മര്ദവും കൊളസ്ട്രോളും കൂട്ടാൽ; ഇടയാക്കുന്നു. ഇവ രണ്ടും ഹൃദയത്തിന് അമിത സമ്മര്ദം ഉണ്ടാക്കും. അതിനാൽ തന്നെ സ്ഥിരമായി ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്ക്ക് ഇടയാക്കുന്നു.

ശരീരത്തിൽ കുരുക്കൾ: എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് ചര്മത്തിനും പ്രശ്നമാണ്. ഇത് മുഖത്തും ശരീരത്തിലും കുരുക്കൾ ഉണ്ടാകാൻ  ഇടയാക്കും. എണ്ണമയമുള്ള തരം ചര്മമുള്ളവരാണെങ്കിൽ സ്ഥിതി കൂടുതൽ സങ്കീര്ണമാകും.

പ്രമേഹം: ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വര്ധിപ്പിക്കുന്നതാണ്. എണ്ണ അമിതമായി ശരീരത്തിലെത്തുന്നത് രക്തത്തിലെ ഷുഗർ  നില ഉയര്ത്തും. സ്ഥിരമായി ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം വര്ധിപ്പിക്കുന്നു.

അതിനാൽ ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കര്ശനമായി നിയന്ത്രിക്കണം.

നിങ്ങൾ പ്രമേഹ രോഗിയോ, പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉള്ളവരോ ആണോ? ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാൻ തീരുമാനിച്ചോ? 

ആരോഗ്യകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമപരിഹാരം ഞങ്ങൾ പരിചയപ്പെടുത്താം. വീഡിയോ പൂർണമായും കാണുക.

കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ:  +91 9562982396




Comments