ചുണ്ട് വല്ലാതെ വരണ്ടുപൊട്ടുന്ന സാഹചര്യമാണെങ്കില്‍ ലിപ് കെയറോ, ബാമോ മറ്റും പതിവാക്കുന്നതിനൊപ്പം തന്നെ ചില കാര്യങ്ങള്‍ വീട്ടലും ചെയ്തുനോക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യാവുന്ന മൂന്ന് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ചര്‍മ്മവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നാം നേരിടാം. ഇക്കൂട്ടത്തില്‍ പലരും ഏറെ പ്രയാസപൂര്‍വം നേരിടുന്നൊരു പ്രശ്നമാണ് ചുണ്ടുകള്‍ എപ്പോഴും വരണ്ടുപൊട്ടുന്നു എന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മത്തെക്കാള്‍ ചുണ്ടുകളിലെ ചര്‍മ്മം വളരെയധികം നേര്‍ത്തതായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം പ്രത്യേകിച്ച് മഞ്ഞുകാലത്ത് ആണ് ചുണ്ട് പൊട്ടല്‍ ഏറെയും കാണുന്നത്. നിര്‍ജലീകരണം അഥവാ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളിലും ഇതുണ്ടാകാം. അതിനാല്‍ ഈ രണ്ട് കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക.
ഇനി ചുണ്ട് വല്ലാതെ വരണ്ടുപൊട്ടുന്ന സാഹചര്യമാണെങ്കില്‍ ലിപ് കെയറോ, ബാമോ മറ്റും പതിവാക്കുന്നതിനൊപ്പം തന്നെ ചില കാര്യങ്ങള്‍ വീട്ടലും ചെയ്തുനോക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യാവുന്ന മൂന്ന് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്.
എല്ലാ വീട്ടിലും ഉറപ്പായും വെളിച്ചെണ്ണ കാണും. ഇത് വീട്ടില്‍ തന്നെ ആട്ടിയുണ്ടാക്കുന്നതാണെങ്കില്‍ അത്രയും നല്ലത്. വെളിച്ചെണ്ണം പതിവായി ചുണ്ടുകളില്‍ പുരട്ടുകയെന്നതാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാൻ ചെയ്യാവുന്ന ഒരു പരിഹാരമാര്‍ഗം.
വിര്‍ജിൻ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കെണ്ണ തേക്കുന്നതാണ് ഏറ്റവും നല്ലത്. ചുണ്ട് സ്ക്രബ് ചെയ്യുന്നതിനും വെളിച്ചെണ്ണ നല്ലതാണ്. എല്ലാം കൊണ്ടും ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ തന്നെയായി വെളിച്ചെണ്ണയെ കണക്കാക്കാം.
രണ്ട്.
കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ? പ്രധാനമായും ചര്‍മ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തെയാണ് ഇത് പരിപോഷിപ്പിക്കുക. കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ തേക്കുന്നത് നശിച്ചുപോയ കോശങ്ങള്‍ നീങ്ങി സ്കിൻ നന്നായി വരാനും, ജലാംശം പിടിച്ചുനിര്‍ത്താനുമെല്ലാം സഹായിക്കും. വളരെ നാച്വറല്‍ ആയ ഒരു പരിഹാരമാര്‍ഗം തന്നെയാണ് ഇതും.
മൂന്ന്.
ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാൻ മിക്കവരും വാസ്ലിൻ ഉപയോഗിക്കാറുണ്ട്. വാസ്ലിൻ തേക്കുന്നതിന് മുമ്പ് അല്‍പം തേൻ കൂടി ചുണ്ടില്‍ തേച്ചാല്‍ ഇത് ഇരട്ടി ഫലം ചെയ്യും. തേൻ നമുക്കറിയാം ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ്. നാച്വറലല്‍ മോയിസ്ചറൈസര്‍ തന്നെയായിട്ടാണ് തേനും അറിയപ്പെടുന്നത്. അതായത് ചര്‍മ്മത്തില്‍ ജലാംശം നിര്‍ത്താൻ സഹായിക്കുന്നത് എന്ന് സാരം. വാസ്ലിൻ തേക്കുന്നതിന് മുമ്പ് തേൻ തേക്കുന്നത് പതിവാക്കിയാല്‍ ചുണ്ടില്‍ ഇവ അപ്ലൈ ചെയ്യുന്നതിന്‍റെ തവണകളും കുറയ്ക്കാൻ സാധിക്കും.
Comments