യൂറിക് ആസിഡ് കുറയ്ക്കാന്‍ നാച്വറല്‍ വിദ്യകള്‍. Uric Acid Treatment At Home.

 

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് യൂറിക് ആസിഡ്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ഗൗട്ടുണ്ടാക്കും, മൂത്രത്തില്‍ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിംഗ് നശിപ്പിയ്ക്കുന്നു. ഇത് അറ്റാക്ക്, സ്‌ട്രോക്ക് അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇതു പോലെ ഇത് വൃക്കയ്ക്ക് കൂടുതല്‍ സ്‌ട്രെയിനുണ്ടാകും. ഇത്തരക്കാരില്‍ മൂത്രത്തില്‍ പത കാണാം. ഇവര്‍ക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്. ഇത് കോശങ്ങള്‍ക്ക് അനാവാശ്യ സ്‌ട്രെസ് ഉണ്ടാക്കും. കോശങ്ങള്‍ക്ക് ഇന്‍ഫ്‌ളമേഷന്‍ സാധ്യതയുണ്ടാകും. ഇത് ബിപി, ഹൃദയ പ്രശ്‌നങ്ങള്‍, തലച്ചോറിന് പ്രശ്‌നം എന്നിവയുണ്ടാകും. ഇത് സന്ധി വാതം പോലുളള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനാല്‍ തന്നെ, യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്

ചുവന്ന ഇറച്ചി

ചിക്കന്റെ കരള്‍, ബ്രെയിന്‍, കൊഞ്ച്, ഞണ്ട്, കക്ക, ചുവന്ന ഇറച്ചിയായ താറാവിറച്ചി, ബീഫ് പോലുള്ള, മദ്യം, കോള പോലുളളവ എല്ലാം യൂറിക് ആസിഡ് കൂട്ടും. നാരുകള്‍ ഇല്ലാത്തവ, അതായത് വെള്ളരി, ജ്യൂസ് എന്നിവയെല്ലാം തന്നെ യൂറിക് ആസിഡ് കൂട്ടും. ഇവ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉയര്‍ത്തുന്നതാണ് കാരണം. ഇതു പോലെ പ്രീ ഡയബെറ്റിക് കണ്ടീഷന്‍ എങ്കിലും യൂറിക് ആസിഡ് കൂടും. പ്രമേഹ രോഗ സാധ്യതയെങ്കില്‍ കാര്‍ബോഹൈഡ്രേറ്റിനെ ഇന്‍സുലിന് തിരിച്ചറിയാന്‍ കഴിവ് കുറയും. ഇതാണ് കൂടുതല്‍ ഇന്‍സുലിനുണ്ടാക്കുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. ഈ പ്രശ്‌നമെങ്കില്‍ വൃക്ക യൂറിക് ആസിഡിനെ അരിച്ചു പുറത്തു കളയുന്നത് കുറയും. ഇതോടെ യൂറിയ് ആസിഡ് രക്തത്തില്‍ കൂടി നില്‍ക്കും.

സ്‌ട്രെസ്, ഉറക്കക്കുറവ്

ഇതുപോലെ അമിതമായ സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ യൂറിക് ആസിഡ് ഉയരാന്‍ കാരണമാകും. ഭക്ഷണത്തില്‍ യീസ്റ്റ് ചേര്‍ക്കുന്നത് യൂറിക് ആസിഡ് ഉയര്‍ത്തും. ഗ്ലൂട്ടെന്‍ അലര്‍ജിയെങ്കില്‍ ഇതുണ്ടാകാം. അതായത് ഗോതമ്പും ഇതു പോലെയുളള ചിലതും കഴിച്ചാല്‍. ബ്രെഡ്, പിസ, ബര്‍ഗര്‍, ഇതു പോലെ ബേക്കറി വസ്തുക്കള്‍ എന്നിവയില്‍ യീസ്റ്റ് ഉണ്ട്. ഇതെല്ലാം തന്നെ യൂറിക് ആസിഡ് ഉയര്‍ത്തും. ഇതു പോലെ ഫ്രക്ടോസ് കോണ്‍ സിറപ്പ് യൂറിക് ആസിഡ് കൂട്ടും. ഇന്ന് പല മധുര പലഹാരങ്ങളിലും ഉപയോഗിയ്ക്കുന്നത് ഫ്രക്ടോസ് കോണ്‍ സിറപ്പാണ്.

വ്യായാമം

ഇതിനു പരിഹാരം ചെയ്യാം. വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. മസിലുകള്‍ക്ക് അനക്കം കിട്ടുന്നത് യൂറിക് ആസിഡ് പുറന്തള്ളാന്‍ ശരീരത്തെ, വൃക്കയെ സഹായിക്കും. ഇതു പോലെ മുകളില്‍ പറഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഒഴിവാക്കാം. ഇതു പോലെ മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, കറുവാപ്പട്ട കോമ്പോ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഒരു കഷ്ണം പച്ചമഞ്ഞള്‍, ഒരു പച്ച കുരുമുളക്, സിലോണ്‍ കറുവാപട്ട, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്ത് ചതയ്ക്കുക. ഇത് മൂന്നു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് രണ്ടു ഗ്ലാസാക്കി തിളപ്പിയ്ക്കുക. ഇത് രാവിലെ പ്രാതലിനൊപ്പം കുടിയ്ക്കാം.

ഗൗട്ടിന്റെ അതികഠിനമായ വേദന അനുഭവിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ കാണുക.


പൈനാപ്പിള്‍

ഇതു പോലെ പൈനാപ്പിള്‍ നല്ലതാണ്. അധികം പഴുക്കാത്ത പൈനാപ്പിളാണ് നല്ലത്. നെല്ലിക്ക ദിവസവും ഒരു ദിവസം കഴിയ്ക്കാം. ബേക്കറിയില്‍ നിന്ന് ലഭിയ്ക്കുന്നതല്ല, ഫ്രഷ് ചെറി കഴിയ്ക്കാം. സ്‌ട്രോബെറി നല്ലതാണ്. രാത്രി ഒരു നേരം ഫ്രൂട്‌സ് കഴിയ്ക്കുക. ഇത് ജ്യൂസാക്കിയല്ല, ഫ്രൂട്‌സ് ആക്കിത്തന്നെ കഴിയ്ക്കണം. ഇതു പോലെ ആപ്പിളിലെ മാലിക് ആസിഡ് ഏറെ നല്ലതാണ്. അമിതമായ മധുരം വേണ്ട.


ദിവസവും ആരോഗ്യപരമായ അറിവുകൾ Whatsapp ൽ ലഭിക്കുവാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. >>> Click here to Join our Whatsapp Group

Comments