If you don't have a fridge, how to store eggs; Things to keep in mind when using eggs
ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. ചിലപ്പോൾ ഫ്രിഡ്ജിന് പുറത്തുവച്ചാലും മുട്ട ദിവസങ്ങളോളം ഇരിക്കുമെങ്കിലും മറ്റ് ചിലപ്പോൾ വളരെ പെട്ടെന്ന് കേടാകാറുണ്ട്. ചൂട് കൂടുതലുള്ള സമയമാണെങ്കിൽ മുട്ട അതിവേഗം കേടാകുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഫ്രിഡ്ജ് ഇല്ലെങ്കിലും മുട്ട എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം
മുട്ടയെടുത്ത് ഈർപ്പമുള്ള തുണി കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം അൽപം എണ്ണയെടുത്ത് മുട്ടയുടെ മീതെ പുരട്ടുക. ഒരു പാത്രത്തിൽ അൽപം അരിയെടുത്ത് അതിലേക്ക് ഈ മുട്ട വയ്‌ക്കാം. മുട്ടയുടെ കൂർത്തുനിൽക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിലാണ് ശേഖരിച്ചുവക്കേണ്ടത്. കൂടാതെ മൂന്ന് ദിവസം കൂടുമ്പോൾ മുട്ടയെടുത്ത് ഒന്ന് ഇളക്കി വെക്കുക. ഇങ്ങനെ ചെയ്താൽ ആഴ്ചകളോളം മുട്ട കേടുകൂടാതെ
സൂക്ഷിക്കാമെന്നാണ് പറയപ്പെടുന്നത്.
പൊട്ടിച്ച മുട്ട പരമാവധി രണ്ട് ദിവസം വരെ മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. പുതിയ മുട്ട ഏകദേശം നാലാഴ്ച വരെ ഫ്രഡ്ജിൽ വച്ച് ഉപയോഗിക്കാം. മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകാതിരിക്കുന്നതാണ് നല്ലത്. മുട്ടയ്‌ക്ക് കേട് വരാതിരിക്കാൻ പ്രകൃതിദത്തമായി ഒരു കോട്ടിങ് ഉണ്ട്. മുട്ട കഴുകുമ്പോൾ ഈ കോട്ടിങ് നഷ്ടപ്പെട്ടേക്കാം. മാത്രവുമല്ല, മുട്ടയ്‌ക്ക് പുറമെ ഈർപ്പം നിലനിന്നാൽ പെട്ടെന്ന് കേടാവാനും സാധ്യതയുണ്ട്. മുട്ട ഉപയോഗിക്കാൻ ഒരുങ്ങുന്നതിന് ഏകദേശം അര മണിക്കൂർ മുമ്പെങ്കിലും ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കേണ്ടതാണ്.
Comments