പലരും തെറ്റിദ്ധരിച്ചിട്ടുള്ളത് സോറിയാസിസ് ഒരു പകർച്ച വ്യാധിയാണെന്നാണ്. എന്നാൽ അത് അങ്ങനെയല്ല.
ജീവിതത്തിൽ ഒരിക്കലും സോറിയാസിസ് പോലെയുള്ള അസുഖം വരരുതെ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ആവശ്യത്തിലധികം പേടിയോടെ കാണുന്ന ഒരു ത്വക്ക് രോഗമാണ് സോറിയാസിസ്. അതിനാൽ തന്നെ സോറിയാസിസ് രോഗം വന്നാൽ ചികിത്സിച്ച് ബേധമാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.
സോറിയാസിസ് കണ്ടു തുടങ്ങുന്നത് യൌവ്വനാരംഭത്തിലും അറുപതുകളിലുമാണ്. സാധാരണയായി കണ്ടു വരുന്നതും ഈ പ്രായത്തിലാണ്.
ചൊറിയുക എന്നർത്ഥമുള്ള സോറ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ച് സോറിയാസിസിന് ചൊറിച്ചിൽ കുറവാണ് എന്ന് വേണമെങ്കിൽ പറയാം. സോറിയാസിസാണെന്ന് സംശയമുള്ളവരിൽ അമിതമായി ചൊറിച്ചിൽ കണ്ടാൽ രോഗത്തിന് മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്. അത് കൊണ്ട് തന്നെ സോറിയാസിസിന്റെ ആരംഭത്തിൽ തന്നെ ആരോഗ്യ വിദഗ്ദനെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
സോറിയാസിസ് വിവിധ തരത്തിലാണ് കാണപ്പെടുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ക്രോണിക് പ്ലാക് സോറിയാസിസ്: വിവിധ തരത്തിലാണ് സോറിയാസിസ് കാണപ്പെടുന്നത് എന്ന് പറഞ്ഞുവല്ലോ. 80 - 90 ശതമാനം സോറിയാസിസ് രോഗികളും ക്രോണിക് പ്ലാക് സോറിയാസിസ് ഗണത്തിലാണ് പെടുന്നത്. ക്രോണിക് പ്ലാക് സോറിയാസിസ് എന്ന് പറഞ്ഞാൽ വ്യക്തമായ അരികുകൾ ഉള്ള വെള്ളി നിറത്തിലെ ശൽക്കങ്ങളോട് കൂടിയ ചുവന്ന തുടിപ്പുകളാണ് ഇത്തരക്കാരിൽ കാണപ്പെടുന്നത്.
കൈകാൽ മുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് ഇത്തരം ചൊറിച്ചിലുകൾ പ്രത്യക്ഷപ്പെടുന്നത്. അസുഖത്തിന്റെ തീവ്രത ഏറുമ്പോൾ ഇത് കൂടുതൽ ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പാടുകൾ ചർമ്മത്തിന്റെ പലയിടത്തേക്കും പോകുന്നു. ഇത്തരം അവസ്ഥകൾക്ക് വളരെ വേഗത്തിൽ തന്നെ ആരോഗ്യ വിദഗ്ദനെ കണ്ട് ചികിത്സ ആരംഭിക്കേണ്ടതാണ്.
കോബ്നർ ഫിനോമിനൻ: ചിലപ്പോൾ വല്ല പരിക്കും അല്ലെങ്കിൽ വല്ല ക്ഷതവും ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതേ മാതൃകയിൽ പുതിയ തുടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ എന്ന വിഭാഗത്തിൽ പെടുന്നു. ഇത് സജീവമായ രോഗത്തിന്റെ ലക്ഷണമാണെന്ന് അറിഞ്ഞിരിക്കുക.
സ്കാൽപ് സോറിയാസിസ്: പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി കാണപ്പെടുന്ന അവസ്ഥയാണ് സ്കാൽപ് സോറിയാസിസ്. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്. എന്നാൽ ഇത് താരൻ അല്ല എന്ന് അറിഞ്ഞിരിക്കുക. മാത്രമല്ല ഇത് നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതാണ് നെയിൽ സോറിയാസിസ്.
രോഗം തിരിച്ചറിഞ്ഞ് വേഗത്തിൽ തന്നെ ചികിത്സ ആരംഭിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. വൈകുന്തോറും ഇതിന്റെ കാഠിന്യം വർധിക്കുകയാണ് ചെയ്യുന്നത്. മേൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തന്നെ ആരോഗ്യ വിദഗ്ദനെ കണ്ട് വേണ്ട ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കുക.
എന്തൊക്കെയാണ് ഇതിനുള്ള ചികിത്സാ രീതികൾ എന്ന് നോക്കാം:
ലേപനങ്ങൾ: സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങിയ ലേപനങ്ങൾ സോറിയാസിസിന് ഏറെ ഫലപ്രദമാണ്. എന്നാൽ ഇത്തരത്തിലുള്ള ലേപനങ്ങൾ കുടിച്ചു തുടങ്ങേണ്ടത് നിങ്ങളെ ബാധിച്ചിരിക്കുന്ന സോറിയാസിസിനെ അടിസ്ഥാനമാക്കിയായിരിക്കണം എന്ന് മാത്രം. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിലാണ് നിങ്ങുടെ രോഗാവസ്ഥയെങ്കിൽ ലേപനങ്ങൾ കൊണ്ട് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
ഫോട്ടോ തെറാപ്പി: ഫോട്ടോ തെറാപ്പി കൊണ്ട് സോറിയാസിസിനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. അൾട്രാ വയലറ്റ് രശ്മികളെ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫോട്ടോ തെറാപ്പി. സൂര്യപ്രകാശം ഉപയോഗിച്ചോ അല്ലെങ്കിൽ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാവുന്നതാണ്. ചില സന്ദർഭങ്ങളിൽ അൾട്രാ വലയറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണ ശേഷി കൂട്ടാൻ ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.
മരുന്നുകൾ: സോറിയാസിസിനെ പ്രതിരോധിക്കാൻ ഗുളികകളും ഇഞ്ചക്ഷനുകളും ഉപയോഗിക്കാറുണ്ട്. ഇതിലൂടെ രോഗ പ്രതിരോധ ശേഷിയെ നിയന്ത്രിക്കാൻ സാധിക്കും. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റിലാർ സോറിയാസിസ് തുടങ്ങിയ രോഗങ്ങളിലും മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുമ്പോഴുമാണ് ഇത്തരം ചികിത്സകൾ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ പരിശോധനകൾ അനിവാര്യമാണ്. അല്ലാത്ത പക്ഷം ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്.
എന്നാൽ മരുന്നുകൾക്ക് പുറമെ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ടും നമുക്ക് ഈ രോഗത്തെ മാറ്റിയെടുക്കാൻ സാധിക്കും.
ഒമേഗാ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കുന്നത് സോറിയാസിസിനെ പ്രതിരോധിക്കാൻ സാധിക്കും. മാത്രമല്ല ഭക്ഷണങ്ങളിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും കൂടുതലായും ഉൾപ്പെടുത്തുക. എന്നാൽ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, അതായത് ഗോതമ്പ്, ബാർലി തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. കലോറി കുറഞ്ഞ ഭക്ഷണ സാധനങ്ങളും കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികകളിൽ കൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം രക്ത സമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം, കരൾ വീക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
എന്നാൽ പലരും തെറ്റിദ്ധരിച്ചിട്ടുള്ളത് സോറിയാസിസ് ഒരു പകർച്ച വ്യാധിയാണെന്നാണ്. എന്നാൽ അത് അങ്ങനെയല്ല. സോറിയാസിസ് രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത് കൊണ്ട് തന്നെ സോറിയാസിസ് രോഗികകളെ മാറ്റി നിർത്തുന്നത് അത്ര നല്ലതല്ല.
5 സുപ്പർ ഫ്രൂട്ടുകൾ ഉൾപ്പടെ 15 പഴങ്ങളുടെ സത്തുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ആന്റിഓക്സിഡന്റ് മിശ്രിതമാണ് iPulse. സോറിയയിൽ രോഗികളിൽ iPulse ഉപയോഗത്തിലൂടെ പ്രകടമായ മാറ്റങ്ങൾ കണ്ടുവരുന്നു, എന്നാൽ ഇതൊരു മരുന്നല്ല. സോറിയാസിസിനെ പ്രതിരോധിക്കാൻ ആവശ്യമായ പ്രോബിയോട്ടിക്‌സ്, ഫൈബർ, ആന്റിഓക്സിഡന്റ്, സിങ്ക്, വിറ്റാമിന് എ എന്നിവ iPulse ൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഉത്പന്നത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക.
Comments