രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ രാവിലെതന്നെ പിന്തുടരാം ഈ നല്ല ശീലങ്ങള്‍.

 തുടക്കം നന്നായാല്‍ തന്നെ ഒരു ജോലി പകുതി ഭംഗിയായി എന്ന് പറയാറില്ലേ. ഇത് നമ്മുടെ ജീവിതശൈലിയെ സംബന്ധിച്ചും പരമസത്യമാണ്. ഒരോ ദിവസവും നന്നായി തുടങ്ങിയാല്‍ ജീവിതത്തിലെ പല പ്രശ്‌നങ്ങളും രോഗങ്ങളും ഒഴിവാക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സംബന്ധിച്ചാണെങ്കില്‍ പ്രഭാതസമയത്തെ ചില ശീലങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. 



ഇനി പറയുന്ന നല്ല ശീലങ്ങള്‍ രാവിലെതന്നെ നടപ്പാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കി നിര്‍ത്താന്‍ സാധിക്കും.

1. വെള്ളം കുടിക്കുക 

ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇതിനായി ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍തന്നെ വെള്ളം കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നേര്‍പ്പിക്കാനും രാവിലെയുള്ള ഈ വെള്ളംകുടിക്ക് സാധിക്കും. 


2. പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം

രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്ന ഒന്നാണ് പ്രോട്ടീന്‍. ഇതിനാല്‍ പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും പ്രോട്ടീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ദീര്‍ഘനേരം വിശക്കാതെ ഇരിക്കാനും പ്രോട്ടീന്‍ ഭക്ഷണം സഹായിക്കും. ഇത് ഇടനേരത്ത് അനാരോഗ്യകരമായ സ്‌നാക്‌സ് കഴിക്കുന്ന അവസ്ഥ ഒഴിവാക്കും.

 3. അമിതമായ കഫൈന്‍ വേണ്ട 

കഫൈൻ അടങ്ങിയ കാപ്പിക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ ഉയര്‍ത്താന്‍ കഴിയും. ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണും കഫൈന്‍ മൂലം പെട്ടെന്ന് ഉയരുമെന്നതിനാല്‍ പ്രഭാതസമയത്ത് അമിതമായ തോതില്‍ കഫൈന്‍ ഉള്ളില്‍ ചെല്ലുന്നത് ഒഴിവാക്കുക.  iCoffee പോലെ പ്രമേഹത്തെ നിയന്ത്രിക്കുന്ന കോഫികൾ  കഫൈന്‍ പൂർണമായും നീക്കം ചെയ്തവയാണ്. അതിനാൽ രാവിലെ iCoffee  കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. 


4. വ്യായാമം നിര്‍ബന്ധം


പ്രഭാതത്തിലുള്ള വ്യായാമം നമ്മുടെ പേശികളെ പ്രവര്‍ത്തിപ്പിക്കും. പേശികള്‍ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വ്യായാമം ചെയ്യുമ്പോള്‍ കുറയുന്നതാണ്.



 








Comments