പ്രസവ ശേഷം ഉള്ള സ്ട്രെച്ച് മാർക്ക് എങ്ങനെ ഇല്ലാതാക്കാം?

 കറ്റാർവാഴ


സ്ട്രെച്ച് മാർക്ക് കുറയ്ക്കാൻ കറ്റാർ വാഴ ജെല്ലിനേക്കാൾ മികച്ച മറ്റെന്തുണ്ട്. ഗർഭിണി ആയിരിക്കെ തന്നെ ഇത് വയറിൽ പുരട്ടി മസ്സാജ് മസ്സാജ് ചെയ്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

ഒലീവ് ഓയിൽ

ചർമ്മം മൃദുലമാക്കുന്നതിനും പാടുകൾ അകറ്റാനും ഒലീവ് ഓയിൽ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് സ്ട്രെച്ച് മാർക്ക് ഉള്ള സ്ഥലത്ത് പുരട്ടി മസ്സാജ് ചെയ്ത ശേഷം അര മണിക്കൂറിന് ശേഷം കഴുകാം.

തേൻ


തേനിൽ മോയ്സചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ പുരട്ടുന്നത് സ്ട്രെച്ച് മാർക്ക് കുറയ്ക്കാനും ചർമ്മത്തെ മൃദുലമാക്കാനും സഹായിക്കും. തേൻ പുരട്ടി കുറച്ച് കഴിഞ്ഞ് കഴുകി മാറ്റാം.

ചന്ദനവും മഞ്ഞളും


ഇവ രണ്ടും യോജിപ്പിച്ച് സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങി തുടങ്ങുമ്പോൾ അല്പം വെള്ളം നനച്ച് നന്നായി സ്ക്രബ് ചെയ്ത് കൊടുക്കുക. വീണ്ടും ഒരു അഞ്ച് മിനിട്ടിന് ശേഷം കഴുകാവുന്നതാണ്.


ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ നിന്ന് നീരെടുത്ത ശേഷം സ്ട്രെച്ച് മാർക്ക് ഉള്ള സ്ഥലത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. അതല്ലെങ്കിൽ മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കൊണ്ട് മസ്സാജ് ചെയ്ത് ഉണങ്ങുമ്പോൾ ചെറുചൂട് വെള്ളത്തിൽ കഴുകുക


നാരങ്ങാനീര്

ചെറുനാരങ്ങാനീരും തേനും യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. അതല്ലെങ്കിൽ നാരങ്ങാനീര് ഒരല്പം വെള്ളത്തിൽ ലയിപ്പിച്ച ശേഷം ചർമ്മത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകി ഒരു മോയിസ്ചറൈസർ പുരട്ടുക.

പഞ്ചസാര



പഞ്ചസാര നല്ലൊരു എക്സ്ഫോളിയേറ്റർ ആണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പഞ്ചസാര ബദാമെണ്ണയുമായി ചേർത്ത് സ്ക്രബ് ചെയുക. ഇത് മൃത കോശങ്ങൾ അകറ്റി സ്ട്രെച്ച് മാർക്ക് കുറയ്ക്കാൻ സഹായിക്കും.

എല്ലാത്തിലുമുപരി, ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുകയും ഇത് സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത് തടയുകയും ചെയ്യും.



Comments