നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാം ; ആഹാരത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ.

 കൊളസ്ട്രോൾ എന്നും ഒരു വില്ലനാണ് . വന്ന് കഴിഞ്ഞാൽ അത്രപ്പെട്ടന്ന് ഒന്നും അത് നമ്മെ വിട്ട് പോകാറുമില്ല. മാത്രമല്ല ആരോഗ്യലോകത്ത് കൊളസ്ട്രോൾ എന്നത് ആളുകൾ ഭയക്കുന്ന ഒരു വാക്കായി മാറിയിട്ടുമുണ്ട്. പല സാഹചര്യങ്ങളിലും കൊളസ്‌ട്രോൾ രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഇവിടെ നാം അറിയേണ്ട ഒരു കാര്യം കൂടെയുണ്ട്.



ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട് എന്ന് പറയുന്ന പോലെ നല്ല കൊളസ്‌ട്രോളും ഉണ്ട്.അത് നിങ്ങളുടെ ആരോഗ്യത്തിന് ഉത്തേജനം നൽകുകയും ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്‌ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്‌ക്കാൻ സഹായിക്കുന്ന എച്ച്ഡിഎല്ലിനെയാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്.


ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പുകവലി , മദ്യപാനം എന്നിവ ഉപേക്ഷിച്ചും പോഷകകരമായ ഭക്ഷണം കഴിച്ചും നല്ല കൊളസ്‌ട്രോളിനെ നമുക്ക് നിലനിർത്താൻ സാധിക്കും. പഞ്ചസാര അടങ്ങിയ ഭക്ഷണം , ഉയർന്ന കലോറിയുള്ളവ ഭക്ഷണം എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. നല്ല കൊളസ്‌ട്രോളിനെ വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ ചുവടെ പറയുന്നു.

വാൽനട്ട്‌സ്

വാൽനട്ടിൽ കാണപ്പെടുന്ന കൊഴുപ്പ് പ്രധാനമായും ഒമേഗ -3 കൊഴുപ്പാണ്. ഹൃദയ സംരക്ഷണ ഗുണങ്ങളുള്ള ഒരു തരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് ഇവ. വാൽനട്ട് രക്തത്തിലെ ചിത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുകയും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സോയാബീൻ

മാംസത്തിന് തുല്യമായ സസ്യാഹാരമായ സോയാബീൻ അപൂരിത കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ ഗുണങ്ങളാൽ സമ്പന്നമാണ്. ഇവ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

ചിയ വിത്തുകൾ

സസ്യാധിഷ്ഠിത ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ എന്നിവയുടെ ഉറവിടമാണ് ചിയ വിത്തുകൾ. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും.

ബാർലി

ചീത്ത കൊളസ്‌ട്രോളിന്റെയും നല്ല കൊളസ്‌ട്രോളിന്റെയും അനുപാതം മെച്ചടുത്താൻ സഹായിക്കുന്ന ഒന്നാണ് ബാർലി.

Comments