ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹത്തിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്. പ്രമേഹ രോഗികളിലെ യഥാർത്ഥ വില്ലൻ ആണ് അതിന്റെ ദൂഷ്യഫലങ്ങൾ.
പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും. പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്. അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം.
യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്.
എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം. പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു.
1. Retinopathy and Blindness- കണ്ണിൻറെ റെറ്റിനയുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു
2. Cerebrovascular Disease- സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ.
3. Permanent Kidney Damage - വൃക്കയുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു
4. Heart Disease and Hypertension- ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു.
5. Diabetic Foot Infections- കാലിലെ മുറിവ്, ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം.
6. Peripheral Neuropathy- കാലിൽ മരവിപ്പ്, വേദന മുതലായവ.
പ്രമേഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ ഈ കോംപ്ലിക്കേഷൻ സംഭവിക്കുകയില്ല. നമുക്ക് ഒരുമിച്ച് യുദ്ധം ചെയ്യേണ്ടത് ഈ കോംപ്ലിക്കേഷനോട് ആണ്.
ഇനി എന്തുകൊണ്ട് ഈ കോംപ്ലിക്കേഷൻസ് ശരീരത്ത് സംഭവിക്കുന്നു എന്ന് നോക്കാം.
ശരീര കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് കടന്നു പോകണമെങ്കിൽ ബീറ്റാ കോശങ്ങളിൽ നിന്നും വരുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണെന്ന് നമുക്ക് അറിയാം. അതായത് ഇൻസുലിൻ ഇല്ലാതെ പഞ്ചസാരയ്ക്ക് കോശങ്ങളിൽ പ്രവേശിക്കാൻ സാധ്യമല്ല.
എന്നാൽ സൃഷ്ടികർത്താവിന് അറിയാമായിരുന്നു സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് മനുഷ്യൻ ശാരീരിക അധ്വാനം കുറയ്ക്കുകയും തലച്ചോറിൻറെ അധ്വാനം കൂട്ടുകയും ചെയ്യുമെന്ന്.
തലച്ചോറിന് നാലു മിനിറ്റിനകം ഗ്ലൂക്കോസ് കിട്ടിയില്ലെങ്കിൽ തലച്ചോറ് പ്രവർത്തനം നിർത്തും. അതുകൊണ്ട് നമ്മുടെ ശരീരത്തിലെ നാലുതരം കോശങ്ങൾക്ക് ഇൻസുലിൻ ഇല്ലാതെ ഗ്ലൂക്കോസിനെ കോശത്തിൽ പ്രവേശിപിച്ച് ഊർജം ഉൽപാദിപ്പിക്കാം.
ഇൻസുലിൻ ഇല്ലാതെ പ്രവർത്തിക്കുന്ന 4 ഓർഗൻസ് ഇവയൊക്കെയാണ്.
1. Kidney cells (കിഡ്നി സെല്ലുകൾ)
2. Nerve cells (നാഡീകോശങ്ങൾ)
3. Retina cells (റെറ്റിന കോശങ്ങൾ)
4.Intima cells (രക്തക്കുഴലുകളുടെ ഏറ്റവും ആന്തരിക പാളി)
ഈ പറഞ്ഞ കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് പ്രവേശിക്കാൻ ഇൻസുലിൻറെ ആവശ്യമില്ല.
ഒന്നു ചിന്തിച്ചു നോക്കൂ. ആക്സിഡൻ്റിൽ പെട്ട് പാന്ക്രിയാസ് ഡാമേജ് ആയാൽ ഇൻസുലിൻ ഉല്പാദനം ഇല്ലാതെ വരുമ്പോൾ ആ വ്യക്തിയുടെ ജീവൻ നിലനിർത്താൻ വേറൊരു മാർഗ്ഗം ആവശ്യമല്ലേ.
അതുകൊണ്ടാണ് ഈ നാല് പ്രധാനപ്പെട്ട ഓർഗൻസിനെ ഇൻസുലിൻ ഡിപെൻഡൻഡ് ആക്കാത്തത്. എന്നാൽ പ്രമേഹരോഗികളിൽ ഈ അനുഗ്രഹം ഒരു ശാപമായി മാറി
എങ്ങനെ എന്ന് നോക്കാം.
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ഇൻസുലിൻ ഡിപെൻഡന്റ് ആയ കോശങ്ങളിൽ പഞ്ചസാരക് പ്രവേശിക്കാൻ കഴിയുന്നില്ല. പക്ഷേ മേൽപ്പറഞ്ഞ കോശങ്ങളിൽ പ്രവേശിക്കാമല്ലോ.?
ഗ്ലൂക്കോസിന് രക്തത്തിൽ കഴിയാൻ ഇഷ്ടമില്ല. അതിനൊരു കോശം വേണം. അതുകൊണ്ട് വാതിലില്ലാത്ത മേൽപ്പറഞ്ഞ നാലു കോശങ്ങളിലേക്കും രക്തത്തിൽ കിടക്കുന്ന പഞ്ചസാര അമിതമായി പ്രവേശിക്കും. അമിതമായാൽ അമൃതും വിഷം അല്ലേ.
ഇങ്ങനെ അമിതമായി പ്രവേശിക്കുന്ന പഞ്ചസാര കാലക്രമേണ ഈ കോശങ്ങളെ നശിപ്പിക്കും.
റെറ്റിനയുടെ കോശങ്ങളെ നശിപ്പിച്ചാൽ അന്ധത വരും
നെർവസ് സിസ്റ്റത്തിലെ കോശങ്ങളായ ന്യൂറോൺസിനെ നശിപ്പിച്ചാൽ ന്യൂറോപ്പതി വരും വരും
കിഡ്നിയുടെ കോശങ്ങളെ നശിപ്പിച്ചാൽ നെഫ്രോപതി വരും.
രക്തക്കുഴലിൽ സംഭവിക്കുന്ന പ്ളാക്ക് ഫോർമേഷൻ , രക്തസമ്മര്ദ്ദം, ഹൃദയാഘാതം, സ്ട്രോക്ക്, രക്തസ്രാവം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകാം
പഞ്ചസാര കലർന്ന രക്തത്തിൻറെ സാന്ദ്രത വളരെ കൂടുതലാണല്ലോ.? ഈ രക്തത്തിന് ചെറിയ ചെറിയ രക്തക്കുഴലു കളിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്.. നെർവ് സെല്ലിന് ഡാമേജ് ആകുമ്പോൾ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് പ്രോപ്പർ കമ്മ്യൂണിക്കേഷൻ നടക്കാതെയും വരുമല്ലോ. ഇക്കാരണത്താലാണ് കാലിൽ വരുന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ മുറിവ് സുഖപ്പെടാൻ വളരെയധികം സമയം എടുക്കുന്നത്. കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയും വരാറുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ മുകളിൽ പറഞ്ഞ കോശങ്ങളിൽ അമിതമായ പഞ്ചസാര പ്രവേശിക്കുന്ന തിനാലാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ ഉണ്ടാവുന്നത്. പ്രമേഹരോഗികൾക്ക് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കോംപ്ലിക്കേഷൻ വരാതിരിക്കാനാണ്.
ഇവിടെ iCoffee എന്ന ലോകത്തിലെ തന്നെ ആദ്യത്തെ BLOOD SUGAR MANAGEMENT പ്രോഡക്ട്ന്റെ ഗുണം നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളു.
ഒരു കോഫീ കുടിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ ഡയബറ്റിക്നെ കൺട്രോൾ ചെയ്ത് ആരോഗ്യപരമായ സന്തോഷത്തോടെ ഉള്ള ജീവിതം ആഗ്രഹിക്കുന്ന ആർക്കും iCoffee പതിവാക്കാം, നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിനും iCoffee സഹായിച്ചേക്കാം. ഇത് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു.
ഇത് രണ്ട് രുചികളിൽ ലഭ്യമാണ് 1. iCoffee Black, 2. iCoffee Creamer
കൂടുതൽ അറിയാൻ website സന്ദർശിക്കുക.
ഓണ്ലൈനിലായി iCoffee വാങ്ങാൻ: Click Here
Comments